കിരാലൂര്‍ പരശുരാമ മെമ്മോറിയല്‍ എല്‍.പി സ്‌കൂള്‍ അടച്ചുപൂട്ടി

07:45pm 30/5/2016
images (9)
തൃശ്ശൂര്‍ : കിരാലൂര്‍ പരശുറാമ മെമ്മോറിയല്‍ എല്‍പി സ്‌കൂള്‍ അടച്ച്‌ പൂട്ടി. ഹൈക്കോടതി ഉത്തരവിന്റെ അടിസ്‌ഥാനത്തിലാണ്‌ വടക്കാഞ്ചേരി എഇഒ സ്‌കൂള്‍ പൂട്ടിയത്‌. സ്‌കൂള്‍ ലാഭകരമല്ലെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ കോടതിയില്‍ നിന്നും മാനേജ്‌മെന്റ്‌ ഉത്തരവ്‌ സ്വന്തമാക്കിയത്‌. ഓഫീസിലെ രേഖകള്‍ പിടിച്ചെടുത്ത്‌ എഇഒ സ്‌കൂള്‍ പൂട്ടി സീല്‍ വെച്ചു. അടച്ചുപൂട്ടാന്‍ വന്ന ഉദ്യോഗസ്‌ഥരെ സ്‌കൂള്‍ സംരക്ഷണസമിതി പ്രവര്‍ത്തകര്‍ തടഞ്ഞു വെച്ചു. പ്രതിഷേധിച്ച നാല്‌ പ്രവര്‍ത്തകരെ പോലീസ്‌ കസ്‌റ്റഡിയില്‍ എടുത്തു.