കിവീസ് 262 റൺസിന് പുറത്ത്

O6:26 PM 24/09/2016
images (3)
കാൺപൂർ: കാൺപൂർ ടെസ്റ്റിലെ ഒന്നാം ഇന്നിങ്സിൽ കിവീസിനെ ഇന്ത്യ 262 റൺസിന് പുറത്താക്കി. രവിചന്ദ്രൻ അശ്വിൻ, രവിന്ദ്ര ജഡേജ എന്നിവരുടെ മികവിലാണ് ഇന്ത്യ 56 റൺസിന്റെ ലീഡ് മൂന്നാം ദിനം നേടിയത്. മറുപടി ബാറ്റിനിറങ്ങിയ ഇന്ത്യ 28.4 ഒാവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ107 റൺസെടുത്തിട്ടുണ്ട്. ലോകേശ് രാഹുലിൻെറ (38) വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.

ആതിഥേയരുടെ ഒന്നാം വട്ട ബാറ്റിങ് 318 റണ്‍സിലൊതുക്കി രണ്ടാം ദിനം ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 152 റണ്‍സെടുത്ത സന്ദർശകർക്ക് വൻവീഴ്ചയാണ് മൂന്നാം ദിനം സംഭവിച്ചത്. കിവീസ് നിരയിൽ നാല് വിക്കറ്റ് വീഴ്ത്തി രവിചന്ദ്രൻ അശ്വിനും അഞ്ച് വിക്കറ്റ് വീഴ്ത്തി ജഡേജയും ന്യൂസിലൻഡ് ബാറ്റിങ് നിരയിൽ നാശം വിതക്കുകയായിരുന്നു. കെയ്ന്‍ വില്യംസൺ (75), ലതാം (58) എന്നിവരെ അശ്വിൻ മടക്കിയതാണ് ഇന്ത്യക്ക് നേട്ടമായത്. തുടർന്ന് വന്നവർക്ക് നേട്ടം കൈവരിക്കാൻ ആയില്ല. ടെയ്ലർ (0), മാർക് ക്രെയ്ഗ് (2), ഇഷ് സോധി (0), ട്രെൻറ് ബോൾട്ട് (0) എന്നിവർ അശ്വിൻ- ജഡേജ സഖ്യത്തിന് മുന്നിൽ പിടിച്ചു നിൽക്കാനാവാതെ മടങ്ങി.