കീവീസ് ശക്തമായി തിരിച്ചടിക്കുന്നു .കളി മഴ മുടക്കി

09:00 am 24/9/2016
images (4)
കാണ്‍പൂര്‍: കാണ്‍പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്കെതിരെ കീവീസ് ശക്തമായി തിരിച്ചടിക്കുന്നു. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 318 റണ്‍സിന് മറുപടിയായി രണ്ടാം ദിനം മഴമൂലം കളി നിര്‍ത്തിവെയ്ക്കുമ്പോള്‍ കീവീസ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെന്ന ശക്തമായ നിലയിലാണ്.65 റണ്‍സുമായി കെയ്ന്‍ വില്യാംസണും 56 റണ്‍സുമായി ടോം ലഥാമുമാണ് ക്രീസില്‍. 21 റണ്‍സെടുത്ത മാര്‍ട്ടിന്‍ ഗട്പിലിന്റെ വിക്കറ്റ് മാത്രമാണ് കീവിസിന് നഷ്ടമായത്. ഉമേഷ് യാദവിനാണ് വിക്കറ്റ്.
രണ്ടാം ദിവസം ചായക്കുശേഷം പെയ്ത കനത്ത മഴയെത്തുടര്‍ന്ന് കളി നിര്‍ത്തിവെയ്ക്കുകയായിരുന്നു. നേരത്തെ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 291 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യ 318 റണ്‍സിന് പുറത്തായി. ആറ് റണ്‍സെടുത്ത ഉമേഷ് യാദവാണ് അവസാനം പുറത്തായത്. വാഗ്നര്‍ക്കായിരുന്നു വിക്കറ്റ്. 42 റണ്‍സുമായി രവീന്ദ്ര ജഡേജ പുറത്താകാതെ നിന്നു.
കീവീസിനായി ബൗള്‍ട്ട്, സാന്റ്നര്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോള്‍ വാഗ്നര്‍ രണ്ട് വിക്കറ്റെടുത്തു. മറുപടി ബാറ്റിംഗ് തുടങ്ങിയ കീവീസ് ലഞ്ചിന് പിരിയുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 71 റണ്‍സെടുത്തിട്ടുണ്ട്. 21 റണ്‍സെടുത്ത മാര്‍ട്ടിന്‍ ഗപ്ടിലാണ് പുറത്തായത്. ഉമേഷ് യാദവിനാണ് വിക്കറ്റ്.
21 റണ്‍സോടെ ക്യാപ്റ്റന്‍ കെയ്ന്‍ വില്യാംസണും 25 റണ്‍സുമായി ടോം ലഥാമുമാണ് ക്രീസില്‍.