09:30am 10/5/2016
ന്യൂയോര്‍ക്ക്: ഫോമ മെട്രോ റീജിയന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി കുഞ്ഞ് മാലിയില്‍ മത്സരിക്കുന്നു. കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ മുന്‍ പ്രസിഡന്റും ഇപ്പോള്‍ ട്രസ്റ്റി ബോര്‍ഡ് അംഗവുമായ കുഞ്ഞ് മാലിയില്‍ കഴിഞ്ഞ കാല്‍ നൂറ്റാണ്ടുകാലമായി ന്യൂയോര്‍ക്കിലെ വിവിധ സംഘടനകളുമായി സഹകരിച്ച് പ്രവര്‍ത്തിച്ചുവരികയാണ്.
ന്യൂയോര്‍ക്ക് മലയാളി ബോട്ട് ക്ലബിന്റെ ആദ്യകാല പ്രസിഡന്റ്, ഫ്രണ്ട്‌സ് ഓഫ് തിരുവല്ല, ഫ്രണ്ട്‌സ് ഓഫ് കുട്ടനാട്, ക്രിസ്ത്യന്‍ വേ ഇന്റര്‍നാഷണല്‍, അമേരിക്കന്‍ കര്‍ഷകശ്രീയുടെ തുടക്കക്കാരില്‍ ഒരാള്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ച കുഞ്ഞ് ഈ സ്ഥാനാര്‍ത്ഥിത്വത്തിന് തികച്ചും യോഗ്യനാണ്. ക്യൂന്‍സ്, ലോംഗ് ഐലന്റിലുള്ള എല്ലാ ഫോമയുടെ അംഗസംഘടനകളും കുഞ്ഞിന് പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്.