കുടുംബജീവിതത്തെ സംബന്ധിച്ച പുസ്തകം മാര്‍പാപ്പ പ്രകാശനം ചെയ്തു

09:30am 9/4/2016

Newsimg1_47460322
വത്തിക്കാന്‍ സിറ്റി: വിവാഹം, കുടുംബജീവിതം എന്നിവ സംബന്ധിച്ചുള്ള ‘സ്‌നേഹത്തിന്റെ സന്തോഷം’ എന്ന 256 പേജുള്ള രേഖ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രകാശനം ചെയ്തു.

മനഃസാക്ഷിയായിരിക്കണം വിശ്വാസികളുടെ മാര്‍ഗനിര്‍ദേശക രേഖയെന്നും കേവലം നിയമമല്ല, മനഃസാക്ഷിയാണ് ആധാരമാക്കേണ്ടതെന്നും പ്രകാശനം നിര്‍വഹിച്ചുകൊണ്ട് പാപ്പാ പറഞ്ഞു.

രേഖയില്‍ വിവാഹം, കുടുംബജീവിതം തുടങ്ങിയവയെക്കുറിച്ചുള്ള കത്തോലിക്കാസഭയുടെ ഉപദേശങ്ങളില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.