കുടുംബവഴക്കിനത്തെുടര്‍ന്ന് ഭാര്യയെ കാറിലിരുത്തി പെട്രോളൊഴിച്ച് തീവെച്ചുകൊന്നു.

09:44 AM 09/08/2016
download (2)
ചെന്നൈ: ചെന്നൈ നഗരത്തില്‍ നന്ദനം പ്രദേശത്താണ് പട്ടാപ്പകല്‍ നാടിനെ നടുക്കിയ സംഭവം. ചെങ്കല്‍പേട്ട് സ്വദേശിനിയായ എന്‍. പ്രേമയാണ് (28) ദാരുണമായി കൊല്ലപ്പെട്ടത്. യുവതിയുടെ മരണമൊഴിയത്തെുടര്‍ന്ന് ഭര്‍ത്താവ് നാഗരാജിനെ (30) പൊലീസ് അറസ്റ്റ് ചെയ്തു. പൊള്ളലേറ്റ ഇവരുടെ മക്കള്‍ തിഷാന്ത് രാജ് (4), യശ്വന്ത് രാജ് (2) എന്നിവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അഞ്ചു വര്‍ഷം മുമ്പാണ് നാഗരാജ്-പ്രേമ ദമ്പതികളുടെ വിവാഹം നടക്കുന്നത്. ഇരുവരും തമ്മില്‍ വീട്ടില്‍ വഴക്കുണ്ടാകാറുണ്ടായിരുന്നു.

പ്രേമയുടെ സഹോദരീഭര്‍ത്താവിന്‍െറ ഉടമസ്ഥതയിലുള്ള കാറാണ് നാഗരാജ് ഓടിച്ചിരുന്നത്. കാര്‍, ഒല കമ്പനിയില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ നാഗരാജ് കുടുംബത്തെ സ്നേഹപൂര്‍വം കാറില്‍ കയറ്റി നഗരം കാണാനിറങ്ങി. യാത്രക്കിടെ ദമ്പതികള്‍ തമ്മില്‍ ചൂടേറിയ വാക്കേറ്റം ഉണ്ടായി. വാഹനം നിര്‍ത്തി പുറത്തിറങ്ങി നാഗരാജ്, പ്രേമയുടെ സീറ്റിന് സമീപം കരുതിവെച്ചിരുന്ന പെട്രോള്‍ കന്നാസിന് തീകൊടുത്തശേഷം ഓടിമറഞ്ഞു. വാഹനം കത്തുന്നത് കണ്ട നാട്ടുകാര്‍ കുട്ടികളെ രക്ഷപ്പെടുത്തി.

സൈദാപേട്ട് അഗ്നിശമനസേനാ വിഭാഗം തീയണച്ചപ്പോഴാണ് കാറിനുള്ളില്‍ ഗുരുതരമായി പൊള്ളലേറ്റ പ്രേമയെ കണ്ടത്തെുന്നത്. കില്‍പ്പോക്ക് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഏതാനും മണിക്കൂറുകള്‍ക്കുശേഷം മരിച്ചു. ഇതിനിടെ പൊലീസ് പ്രേമയുടെ മൊഴി രേഖപ്പെടുത്തി. നാഗരാജ് തീവെച്ചുകൊല്ലുകയായിരുന്നെന്ന് ഇവര്‍ മൊഴി നല്‍കി. കുട്ടികളുടെ പൊള്ളല്‍ നിസ്സാരമാണെന്ന് പൊലീസ് പറഞ്ഞു.