കുടുംബസംഗമ രജിസ്‌ട്രേഷന്‍ വെബ്‌സൈറ്റ് ഉദഘാടനം ചെയ്തു

09.52 AM 30//

പി. പി. ചെറിയാന്‍
ഡാളസ്: മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്ന കുടുംബ സംഗമത്തിലേക്കുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഔദ്യോഗികമായി ഉത്ഘാടനം ചെയ്തു. ഇടവകയിലെ മുതിര്‍ന്ന അംഗങ്ങളായ ജോണ്‍ കെ ജോണ്‍ ഉം മാത്യു ജേക്കബ് (അച്ചന്‍കുഞ്ഞും) ചേര്‍ന്നാണ് വെബ്‌സൈറ്റ് ഉല്‍ഘാടനം നിര്‍വഹിച്ചത്.
ഈ വര്‍ഷം പൗരോഹിത്യ ശുശ്രൂഷയുടെ രജത ജൂബിലി ആഘോഷിക്കുന്ന ബഹുമാനപ്പെട്ട ജോണ്‍ പുത്തന്‍വിളയില്‍ അച്ചന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം ഇടവക ദേവാലയത്തില്‍ വെച്ചു തന്നെ ആയിരുന്നു ചടങ്ങു നടന്നത്. കുടുംബസംഗമത്തിന്റെ പ്രധാന അതിഥി മുന്‍ കേരളാ പൈലീസ് മേധാവി ശ്രീ. ജേക്കബ് പുന്നൂസ് അവര്‍കളാണ്. അദ്ദേഹത്തോടൊപ്പം അമേരിക്കയില്‍ അങ്ങോളമിങ്ങോളം കുടുംബ സെമിനാറുകള്‍ക്കും കൗണ്‍സിലിങ്ങിനും നേതൃത്വം കൊടുക്കുന്ന ബഹുമാനപ്പെട്ട എബ്രഹാം ഉരംബക്കല്‍ അച്ചനും പങ്കെടുക്കുന്നു.

രജിസ്‌ട്രേഷന് പ്രത്യേക ഫീസ് ഉണ്ടായിരിക്കുന്നതല്ല. നല്ല കുടുംബ ജീവിതത്തിന്റെ മഹാത്മ്യം മനസിലാക്കി ദാമ്പത്യ ജീവിതവും കുടുംബ സംവിധാനത്തെയും കുറിച്ചുള്ള കാമ്പുകളില്‍ സഭാ വ്യത്യാസമില്ലാതെ ഏവര്‍ക്കും പങ്കെടുക്കാം എന്ന് ഇടവക വികാരി ഫാ. ജോസഫ് നെടുമാന്‍കുഴിയില്‍ അറിയിച്ചു. പരിപാടിയില്‍ എന്നറിയിക്കുന്നു.
www.stmarysmalankaradallas.org യുവജനങ്ങള്‍ക്ക്: പ്രത്യേക ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതാണ്. വിവരങ്ങള്‍ക്ക് ജിം ചെറിയാന്‍ 214 402 0376, വര്‍ഗീസ് മാത്യു 214 609 3931, വിജി ചെമ്പനാല്‍ 817 800 0730, മോന്‍സി ജോര്‍ജ്214 557 5245, ബെന്‍ സാന്തോം248 835 7064, ഫിലിപ്പ് ചാക്കോ214 901 0946, സുജന്‍ മാത്യൂസ് 682 564 4182