അമിതവണ്ണം ഒരു വലിയ ആര്യോഗ്യപ്രശ്നമായി ലോകത്തെമ്പാടും ഉയര്‍ന്നു വരികയാണ്. പ്രധാനമായും ജീവിതരീതികളിലെ തകരാറു കാരണമുണ്ടാകുന്ന ഈ അവസ്ഥ മുതിര്‍ന്നവരില്‍ എന്ന പോലെ തന്നെ കുട്ടികളിലും ലോകമെങ്ങും വര്‍ദ്ധിച്ചു വരുന്നു. ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല. പോഷകാഹാരക്കുറവിനോടൊപ്പം അമിതവണ്ണവും ഒരു പ്രധാനപ്രശ്നമായി നിലനില്‍ക്കുന്ന ഒരു വിചിത്രമായ അവസ്ഥ നമ്മള്‍ ഇവിടെ കാണുന്നു.
ലോകാര്യോഗസംഘടനയുടെ ഒടുവിലത്തെ കണക്കുകള്‍ പ്രകാരം ഇന്ത്യയെ പോലുള്ള വികസ്വര രാജ്യങ്ങളില്‍ വികസിത രാജ്യങ്ങളെ അപേക്ഷിച്ച് കുട്ടികളിലെ അമിതവണ്ണത്തിലും പൊണ്ണത്തടിയിലും കാര്യമായ വര്‍ദ്ധന ഉണ്ടായിട്ടുണ്ട്.ഇന്ത്യയില്‍ നിന്നുള്ള കണക്കുകള്‍ കാണിക്കുന്നത് കുട്ടികളില്‍ പതിനേഴു ശതമാനത്തോളം അമിതവണ്ണം ഉള്ളവരാണ് എന്നാണു, കഴിഞ്ഞ മുപ്പതു വര്‍ഷത്തിനുള്ളില്‍ ഇവരുടെ എണ്ണം മൂന്നുനാല് മടങ്ങ് വര്‍ദ്ധിച്ചിട്ടുണ്ട്. അമിതവണ്ണം കൂടുതലുള്ള കുട്ടികളില്‍ രക്തസമ്മര്‍ദം, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ കൂടുതലാണ്.
എന്താണ് അമിതവണ്ണം?
ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്ന വിധത്തില്‍ കൊഴുപ്പ് ശരീരത്തില്‍ നിക്ഷേപിക്കപ്പെടുന്നതാണ് അമിതവണ്ണം. കുട്ടിയുടെ പ്രായത്തിനും പൊക്കത്തിനും ആനുപാതികമായിട്ടല്ല തൂക്കം കുടുന്നതെങ്കില്‍ ഭാരം കൂടുതലുള്ളതായി കണക്കാക്കാം. ഇത് കണ്ടുപിടിക്കാനായി പൊക്കവും വണ്ണവും രേഖപ്പെടുത്തുന്ന ചാര്‍ട്ടുകള്‍ ഉപയോഗിക്കാം. പ്രതിരോധ കുത്തിവയ്പ്പിനും മറ്റും ആശുപത്രി സന്ദര്‍ശിക്കുമ്പോള്‍ കുട്ടിയുടെ തൂക്കവും പൊക്കവും അളന്നു രേഖപ്പെടുത്തുന്നത് ഡോക്ടറുടെയും നഴ്സിന്റെയും എന്ന പോലെ മാതാപിതാക്കളുടെയും ഉത്തരവാദിത്വമാണ്.
ബോഡി മാസ്സ് ഇന്‍ഡെക്സ് (Body Mass Index – BMI ) ആണ് അമിതവണ്ണം അളക്കാനുള്ള ഉപാധി. ശരീരഭാരത്തെ പൊക്കവുമായി താരതമ്യം ചെയ്യുന്ന അളവുകോലാണിത്.
എന്താണ് അമിതവണ്ണത്തിനു കാരണം?
ശരീരത്തില്‍ കലോറി നിക്ഷേപിക്കുന്നതിലും ചിലവാക്കുന്നതിലും ഉള്ള അസന്തുലിതാവസ്ഥയാണ് അമിതവണ്ണത്തിന്റെ അടിസ്ഥാന കാരണം. നമ്മുടെ ജീവിതസാഹചര്യങ്ങളില്‍ വന്നിട്ടുള്ള മാറ്റങ്ങള്‍ ഇതിനു വഴി തെളിച്ചിട്ടുണ്ട്. ഇത് വ്യക്തമാകാന്‍ ഓ.പി.യില്‍ വന്നിട്ടുള്ള രണ്ടു കുട്ടികളെ ഉദാഹരിക്കാം.
1. പന്ത്രണ്ടു വയസ്സുള്ള പെണ്‍കുട്ടി. ശരീരത്തിന്റെ തൂക്കം വേണ്ടതിന്റെ ഇരട്ടി. ഭക്ഷണം കൂടുതലൊന്നും കഴിക്കുന്നില്ലെങ്കിലും വണ്ണം കൂടുന്നതാണ്
മാതാപിതാക്കളെ വിഷമിപ്പിക്കുന്നത്. ശാരീരികമായി യാതൊരു അദ്ധ്വാനമോ വിനോദമോ ഇല്ല. എട്ടു മണിക്കൂര്‍ സ്‌കൂള്‍ പഠനം കഴിഞ്ഞു മൂന്നു മണിക്കൂര്‍ റ്റൂഷന്‍. ഇതെല്ലാം കഴിഞ്ഞു ഭക്ഷണം കഴിക്കാനും ഉറങ്ങാനും കഷ്ട്ടിച്ചു സമയം. അല്‍പസമയം കിട്ടുമ്പോഴോ അത് ടി.വി. യുടെ മുന്നില്‍ ചിലവഴിക്കുന്നു.
2. പത്തു വയസ്സുള്ള ആണ്‍കുട്ടി. കളികളും മറ്റു കായികവിനോദങ്ങളും വേണ്ടുവോളം. എന്നിട്ടും വണ്ണം കൂടി വരുന്നു. കലോറിയും കൊഴുപ്പും ധാരാളം
അടങ്ങിയ ബര്‍ഗര്‍, പിസ്സ, ചിപ്സ്, ഫ്രൂട്ട് ജ്യൂസ് ഇവയാണ് പ്രധാന ഭക്ഷണം. പുറത്തെ കളി കഴിഞ്ഞാല്‍ ബാക്കി സമയം മുഴുവനും
വീഡിയോഗെയിമും ടി.വി. കാണലും. ഇത് ചെയ്യുന്നതും എന്തെങ്കിലും കൊറിച്ചു കൊണ്ടു തന്നെ.
ഈ രണ്ടു ഉദാഹരണങ്ങളില്‍ നിന്നും അധിക കലോറിയും കൊഴുപ്പും അടങ്ങിയ ഭക്ഷണരീതിയും പിന്നെ വ്യായമാക്കുറവും ആണ് അമിതവണ്ണത്തിനു പ്രധാനകാരണങ്ങള്‍ എന്ന് വ്യക്തമാകുന്നു. രാവിലെ ഭക്ഷണം കഴിക്കാതെ സ്‌കൂളില്‍ പോകുക, മടങ്ങി വന്നശേഷം രാവിലത്തെ കുറവ് നികത്താനെന്നോണം തുടര്‍ച്ചയായി ഭക്ഷണം കഴിക്കുക, കൊഴുപ്പും പഞ്ചസാരയും വേണ്ടതിലധികം അടങ്ങിയ പാക്കറ്റ് ഭക്ഷണങ്ങളുടെ ഉപയോഗം, ഇവയൊക്കെ വണ്ണം കൂടാനുള്ള കാരണങ്ങളാണ്.
ശാരീരിക അദ്ധ്വാനം പരമാവധി കുറയ്ക്കാന്‍ ഉപകരിക്കുന്ന റ്റെക്നോളജിയും ഉപകരണങ്ങളും കുട്ടികളെ അലസരും മടിയരും ആക്കുന്നു. ടി.വി., മൊബൈല്‍ ഫോണ്‍, ടാബ്ലെറ്റ്, ഇവയെല്ലാം കുടുതലായി ഉപയോഗിക്കുന്നത് അലസതയുടെ മറ്റൊരു പ്രധാന കാരണമാണ്. ഇത് കൂടാതെ റ്റൂഷന്‍ സംസ്‌കാരം ഒരു മഹാമാരിയായി കുട്ടിയുടെ ആരോഗ്യത്തെ ക്ഷയിപ്പിക്കുന്നു. എട്ടു മണിക്കൂര്‍ സ്‌കൂള്‍ പഠനം കഴിഞ്ഞു തിരിച്ചെത്തുന്ന കുട്ടി കളിക്കുന്നതിനു പകരം പിന്നെയും മൂന്നു നാല് മണിക്കൂര്‍ റ്റൂഷന്‍ ക്ലാസ്സില്‍ ചിലവഴിക്കുന്നു. ഇത് മൂന്നു വയസ്സ് തൊട്ടുള്ള കുട്ടികളുടെ മേലും
അടിച്ചേല്‍പ്പിക്കുന്നു എന്നതാണ് ഏറ്റവും സങ്കടകരം.
അച്ഛനമ്മമാരുടെ ആഹാരക്രമവും ജീവിതരീതിയും കുട്ടികളിലും പ്രതിഫലിക്കുന്നു. അതിനാലാണ് വണ്ണക്കൂടുതലുള്ള മാതാപിതാക്കളുടെ കുട്ടികളും അമിതവണ്ണം ഉള്ളവരായി മാറുന്നത്.
എന്നാല്‍ ചിലപ്പോള്‍ ചില ഹോര്‍മോണ്‍ തകരാറുകള്‍ ( ഉദാ:തൈറോയിഡ് ഹോര്‍മോണിന്റെ കുറവ്, സ്റ്റീറോയിട് ഹോര്‍മോണിന്റെ കൂടുതല്‍), ജനിതകമായ ചില രോഗങ്ങള്‍, അപസ്മാരത്തിനും മറ്റു ചില അസുഖങ്ങള്‍ക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ എന്നിവയും അമിതവണ്ണത്തിനു കാരണമാകാം.
അമിതവണ്ണത്തിന്റെ ലക്ഷണങ്ങള്‍
കുട്ടികളില്‍ ആദ്യത്തെ മൂന്ന് വയസ്സുകളിലും പിന്നെ കൗമാരപ്രായത്തിലുമാണ് മിക്കവാറും ഈ പ്രശ്നം പ്രത്യക്ഷപ്പെടുന്നത്. സാധാരണയായി അമിതവണ്ണം ഉള്ള കുട്ടികള്‍ക്ക് സമപ്രായക്കാരെ അപേക്ഷിച്ച് പൊക്കം കൂടുതലായിരിക്കും. കൈകാലുകളെ അപേക്ഷിച്ച് ഉടലിലും വയറിലും ആണ് കൊഴുപ്പ് നിക്ഷേപിക്കപ്പെടുന്നത്.
വണ്ണക്കൂടുതല്‍ ഉള്ള കുട്ടികളില്‍ ഇന്‍സുലിന്‍ ഹോര്‍മോണ്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ല. അതിനാല്‍ ഇവരില്‍ കൂടുതല്‍ ഇന്‍സുലിന്‍ ഉല്പാദിക്കപ്പെടുന്നു. ഇത് തൊലിപ്പുറത്ത് കറുത്ത നിറമായി കാണുന്നു. കഴുത്തിന് പിറകിലും കക്ഷത്തിലും കൈകാല്‍ മടക്കുകളിലും ഇങ്ങനെ കാണുവാന്‍ കഴിയും. ആസ്ത്മ, ശ്വാസകോശത്തില്‍ അണുബാധ, ത്വക്കില്‍ ഫംഗസ് ബാധ, ലവണധാതുക്കളുടെയും വിറ്റാമിനുകളുടെയും