സ്മാര്‍ട്ട്‌ഫോണും കോളിങ്ങും ചാറ്റിങ്ങും മുതിര്‍ന്നവര്‍ക്ക് മാത്രമെന്ന സങ്കല്‍പമൊക്കെ എന്നേ പോയ്മറഞ്ഞിരിക്കുന്നു. ഗാഡ്ജറ്റുകള്‍ ഭരിക്കുന്ന ലോകത്ത് കുട്ടികള്‍ക്കായി ഒരു സ്മാര്‍ട്ട്‌ഫോണ്‍ എന്നത് അത്ര കൗതുകകരമായ സംഗതിയൊന്നുമല്ല. മുതിര്‍ന്നവരേക്കാള്‍ നന്നായി സ്മാര്‍ട്ട്‌ഫോണുകളും ടാബുകളുമൊക്കെ കൈകാര്യം ചെയ്യാനറിയാവുന്നതും പുതുതലമുറക്ക് തന്നെ. കുട്ടികള്‍ക്ക് കൂടുതല്‍ ഉപകാരപ്പെടുന്ന എന്നാല്‍ രക്ഷിതാക്കള്‍ക്ക് നിയന്ത്രിക്കാവുന്ന തരത്തില്‍ ജൂനിയര്‍ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കിയിരിക്കുകയാണ് ഗാഡ്ജറ്റ് നിര്‍മാതാക്കളായ സൈ്വപ്പ് ഇപ്പോള്‍.
‘കുട്ടികള്‍ക്ക് മാത്രമായി സ്മാര്‍ട്ട്‌ഫോണോ..’ എന്ന് ചിന്തിക്കാന്‍ വരട്ടെ. ഈ സ്മാര്‍ട്ട്‌ഫോണ്‍ കൊണ്ട് കുട്ടികള്‍ക്കൊപ്പം തന്നെ പ്രയോജനം രക്ഷിതാക്കള്‍ക്കുമുണ്ട് എന്നതാണ് വാസ്തവം. ഇതിലെ ജിയോ-പൊസിഷനിങ് സവിശേഷത ഉപയോഗിച്ച് കുട്ടി എവിടെയാണ് ഉള്ളതെന്ന് രക്ഷിതാക്കള്‍ക്ക് അറിയാനാകും. അപകട മേഖലയും സുരക്ഷിത മേഖലയും തരംതിരിച്ച് അടയാളപ്പെടുത്താനുള്ള ജിയോ-ഫെന്‍സിങ് ഓപ്ഷനും ഫോണ്‍ നല്‍കുന്നുണ്ട്. കുട്ടി അപകട മേഖല കടന്നാലുടനെ രക്ഷിതാവിന് ഫോണില്‍ അലേര്‍ട്ട് ലഭിക്കുകയും ചെയ്യും.
അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കാനായി എസ്ഒഎസ് ബട്ടണും സൈ്വപ് ഫോണില്‍ നല്‍കിയിട്ടുണ്ട്. ഒറ്റത്തവണ ഞെക്കിയാല്‍ നേരത്തേ സെറ്റ് ചെയ്തുവെച്ചിരിക്കുന്ന നമ്പറിലേക്ക് കോള്‍ പോകാനുള്ള സംവിധാനമാണിത്. അടിയന്തര സാഹചര്യങ്ങളില്‍ കുട്ടികള്‍ക്ക് മാതാപിതാക്കളുമായി വേഗത്തില്‍ ബന്ധപ്പെടാന്‍ ഇത് സഹായകമാകുമെന്ന് സൈ്വപ് അവകാശപ്പെടുന്നു. കുട്ടികള്‍ക്കായി ഇത്തരത്തില്‍ ഇന്ത്യയില്‍ ഇറങ്ങുന്ന ആദ്യ സ്മാര്‍ട്ട്‌ഫോണായാണ് ജൂനിയര്‍ ഫോണിനെ നിര്‍മാതാക്കള്‍ വിശേഷിപ്പിക്കുന്നത്.
പാരന്റ്‌സ് ഓപ്പറേറ്റഡ് കണ്‍ട്രോള്‍ സിസ്റ്റമാണ് സൈ്വപ്പിന്റെ ഫോണിലുള്ളത്. ഫോണിന്റെ കോണ്ടാക്ട് ലിസ്റ്റും ബ്രൗസിങ് വിവരങ്ങളും ആപ്പുകളുടെയും ഗെയിമുകളുടെയും ഉപയോഗവുമെല്ലാം രക്ഷിതാക്കള്‍ക്ക് അറിയാം. അനാവശ്യ ആപ്പുകളും ഗെയിമുകളുമെല്ലാം രക്ഷിതാക്കള്‍ക്ക് ഒഴിവാക്കാനുള്ള സൗകര്യവും സൈ്വപ്പ് ജൂനിയര്‍ സ്മാര്‍ട്ട്‌ഫോണിലുണ്ട്. കുട്ടി ഓരോ ആപ്പും എത്രമാത്രം ഉപയോഗിക്കുന്നു എന്ന കാര്യവും ഏതൊക്കെ സൈറ്റുകള്‍ സന്ദര്‍ശിക്കുന്നു എന്നതുമെല്ലാം രക്ഷിതാക്കള്‍ക്ക് ട്രാക്കു
4.5 ഇഞ്ച് ഡിസ്‌പ്ലേയുമായാണ് സൈ്വപിന്റെ ജൂനിയര്‍ സ്മാര്‍ട്ട്‌ഫോണ്‍ എത്തുന്നത്. 1.3 ജിഗാഹെര്‍ട്‌സ് ഡ്യുവല്‍ കോര്‍ ആണ് പ്രെസസര്‍. 512 എംബി റാമിലുള്ള ഫോണിന്റെ ഇന്റേണല്‍ സ്‌റ്റോറേജ് 4 ജിബിയാണ്. ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഓപ്പറേറ്റിങ് സിസ്റ്റത്തിലെത്തുന്ന ഫോണ്‍ 3ജി പിന്തുണയുള്ളതാണ്. വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ് തുടങ്ങിയ കണക്ടിവിറ്റി സംവിധാനങ്ങളെല്ലാം ഈ ജൂനിയര്‍ ഫോണിലുണ്ട്.
2 മെഗാപിക്‌സല്‍ പിന്‍ ക്യാമറയും 0.3 മെഗാപിക്‌സല്‍ മുന്‍ ക്യാമറയും ഉള്‍പ്പെടുന്നതാണ് ഫോണിന്റെ ക്യാമറ വിഭാഗം. 1900 മില്ലി ആമ്പയര്‍ ബാറ്ററിയാണ് കുട്ടികള്‍ക്കുള്ള ഫോണില്‍ സൈ്വപ് നല്‍കിയിരിക്കുന്നത്. എട്ട് മണിക്കൂര്‍ സംസാര സമയവും 120 മണിക്കൂര്‍ സ്റ്റാന്‍ഡ് ബൈ സമയവുമാണ് ഈ ബാറ്ററിയില്‍ നിന്ന് ലഭിക്കുമെന്ന് നിര്‍മാതാക്കള്‍ പറയുന്നു.