കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചു കുടുംബാംഗങ്ങള്‍ വെടിയേറ്റ് മരിച്ചു

പി. പി. ചെറിയാന്‍
unnamed
പെന്‍സില്‍വാനിയ ന്മ ജനിച്ച് ആറു ദിവസത്തിനുളളില്‍ ഹൃദയം മാറ്റിവക്കയ്ല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ വില്ലൊ ഷോര്‍ട്ട് (2 വയസ്) സഹോദരങ്ങളായ ലിയാന(8), മാര്‍ക്ക് ജൂനിയര്‍ (5) എന്നിവരോടൊപ്പം മാതാപിതാക്കളായ മാര്‍ക്ക് ഷോര്‍ട്ട് മെഗന്‍ ഷോര്‍ട്ട് എന്നിവര്‍ വെടിയേറ്റ് മരിച്ചതായി പൊലീസ് അറിയിച്ചു.

ഓഗസ്റ്റ് 7 ഞായറാഴ്ച വീട്ടില്‍ വെല്‍ഫയര്‍ ചെക്കിനു എത്തിയ പൊലീസാണ് മൃതദേഹങ്ങള്‍ കണ്ടത്. അഞ്ചുപേരും വെടിയേറ്റാണ് മരിച്ചതെന്നും മൃതദേഹത്തിനരികില്‍ നിന്നും ഒരു കൈതോക്കും ആത്മഹത്യകുറിപ്പും കണ്ടെടുത്തതായും ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ജോണ്‍ ആഡംസ് പറഞ്ഞു.

ശസ്ത്രക്രിയയ്ക്കു വിധേയയായ കുഞ്ഞിനു മരുന്നു വാങ്ങിക്കാന്‍ ബുദ്ധിമുട്ടുന്നതായും കുടുംബ പ്രശ്‌നങ്ങള്‍ ഉളളതായും സമീപ വാസികള്‍ പറയുന്നു. വെടിയേറ്റു മരിച്ച ദിവസത്തിനു തൊട്ടു മുമ്പ്(ശനിയാഴ്ച) ഫെയ്‌സ് ബുക്കില്‍ മെഗന്‍ പോസ്റ്റ് ചെയ്ത ഒരു നോട്ടില്‍ ഭര്‍ത്താവില്‍ നിന്നും അകന്ന് ജീവിക്കണമെന്ന് സൂചന നല്‍കിയിരുന്നു.16 വര്‍ഷമായി വിവാഹം ജീവിതം നയിച്ചുവരികയായിരുന്നു ഇരുവരും. പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.