കുട്ടിയെ പിന്‍ സീറ്റിലിരുത്തി മദ്യപിച്ചു വാഹനം ഓടിച്ചതിനു പൊലീസ് െേകസടുത്തു

പി .പി .ചെറിയാന്‍

unnamed (1)
ഫ്‌ലോറിഡ ന്മ രണ്ട് വയസ്സുളള കുട്ടിയെ കാറിന്റെ പിന്‍ സീറ്റിലിരുത്തി മദ്യപിച്ചു വാഹനം ഓടിച്ച 43 വയസുളള ലഫ്മനെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ടയര്‍ പൊട്ടി പൊളിഞ്ഞ് റിം നിരത്തിലൂടെ ഉരഞ്ഞു അതിവേഗം പായുന്ന കാറിനെ കുറിച്ചുളള സന്ദേശം പൊലീസിന് ലഭിച്ചു. തുടര്‍ന്നു കാര്‍ അന്വേഷിച്ചിറങ്ങിയ പൊലീസ് റോഡില്‍ കാര്‍ പാര്‍ക്ക് ചെയ്ത് അതിനുളളില്‍ മയങ്ങി കിടക്കുന്ന ലഫ്മാനേയും രണ്ടു വയസ്സുളള കുട്ടിയേയുമാണ് കണ്ടത്. കാറിന് പുറത്ത് ഇറങ്ങുന്നതിനും ആല്‍ക്കഹോള്‍ ടെസ്റ്റ് നടത്തുന്നതിനും പൊലീസ് ആവശ്യപ്പെട്ടു. പരിശോധനയില്‍ ലഫ്മാന്‍ മദ്യപിച്ചതായി കണ്ടെത്തിയ പൊലീസ് ഇവരെ കൈ വിലങ്ങണിയിച്ച് അറസ്റ്റ് ചെയ്തു. കുട്ടിയെ പിതാവിനെ ഏല്‍പിക്കുകയും ചെയ്തു. കുട്ടിക്ക് അപകടം സംഭവിക്കത്തക്കവിധം വാഹനം ഓടിച്ചതിനും മദ്യപിച്ചു വാഹനം ഓടിച്ചതിനും ഇവരുടെ പേരില്‍ പൊലീസ് െേകസടുത്തു. ശനിയാഴ്ച ജയിലിലടച്ച ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. കുട്ടികളെ കാറില്‍ ഇരുത്തി മദ്യപിച്ചു വാഹനം ഓടിക്കുന്നത് ഗുരുതരമായ കുറ്റമാണെന്ന് പൊലീസ് പറഞ്ഞു.