ചവറു കുപ്പയില്‍ നിന്നും ശുചീകരണ തൊഴിലാളികള്‍ കണ്ടെത്തിയത് 15 പവന്‍

09:30am 7/5/2016

മട്ടാഞ്ചേരി: മാലിന്യത്തിനൊപ്പം കളഞ്ഞുപോയ 15 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ചവറു കുുപ്പയില്‍ നിന്നും കൊച്ചി ​കോര്‍പ്പറേഷന്‍ ശുചീകരണ തൊഴിലാളികള്‍ കണ്ടെത്തി ഉടമസ്ഥര്‍ക്ക് കൈമാറി. വെള്ളിയാഴ്‌ച രാവിലെ ജോലിക്കെത്തിയ കോര്‍പ്പറേഷന്‍ കണ്ടിജന്‍സി തൊഴിലാളികളായ നാലാം സര്‍ക്കിളിലെ എം.കെ.സുരേഷ്‌.കെ.എഫ്‌. ജോര്‍ജ്‌.പ്രസാദ്‌. സുരേഷ്‌ എന്നിവരാണ്‌ മാലിന്യശേഖരത്തില്‍ നിന്ന്‌ സ്വര്‍ണ്ണതാലിമാലയും വളകളും കണ്ടെത്തിയത്. ഗോവന്‍ സ്വദേശികളായ ശ്രീകാന്ത്‌ഫഡ്‌ ത്തേ – ചന്ദ്രിക ദമ്പതികളുടെതാണെന്ന് തിരിച്ചറിഞ്ഞതോടെ ഇത് ഉടമസ്ഥരെ കണ്ടെത്തി തിരിച്ചു കൊടുത്ത് ജീവനക്കാര്‍ സത്യസന്ധതയുടെ ഉത്തമമാതൃക കാട്ടുകയും ചെയ്തു.
ഫോര്‍ട്ടുകൊച്ചി വെളി സ്വദേശിയായ ചന്ദ്രിക ഭര്‍ത്താവ്‌ ശ്രീകാന്ത്‌ ഫടത്തേ യുമൊത്ത്‌ കുടുംബസമേതമാണ്‌ സഹോദരിയുടെ വീട്ടിലെ കല്യാണത്തിനായി കൊച്ചിയില്‍ എത്തിയതായിരുന്നു. ചെറളായി ആര്‍.ജി പ്പൈ റോഡിലെ പ്രഭാകര്‍ ജ്യോതിയില്‍ മുറിയെടുത്ത്‌ താമസിക്കുകയായിരുന്ന ചന്ദ്രിക കുളിക്കും മുമ്പേ വളകളും. താലിമാലയും പൊതിഞ്ഞ മാറ്റി വെച്ചു. ഇതിനടുത്ത്‌ തലേ ദിവസത്തെ ഭക്ഷണ അവശിഷ്‌ട പൊതി യുമുണ്ടായിരുന്നു.നഗരസഭ മാലിന്യശേഖരണ തൊഴിലാളികളെത്തിയപ്പോള്‍ അവശിഷ്‌ടമെന്ന്‌ കരുതി ശ്രീകാന്ത്‌ സ്വര്‍ണ്ണ പൊതി മാലിന്യകുപ്പയില്‍ നിക്ഷേപിച്ചു.
കുളി കഴിഞ്ഞ്‌ മടങ്ങിയ ചന്ദ്രിക സ്വര്‍ണ്ണമനേ്വഷിച്ചപ്പോഴാണ്‌ പൊതി മാറിയ വിവരമറിഞ്ഞെത്‌. ഇതിനിടെ തൊഴിലാളികള്‍ക്കും മറയുകയും ചെയ്‌തു. ഉടന്‍ തന്നെ ഡിവിഷന്‍ കൗണ്‍സിലര്‍ ശ്യാമളാ പ്രഭുവിനെ സമീപിക്കുകയും നഗരസഭ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടറുമായി ബന്ധപ്പെട്ട മാലിന്യശേഖരണവണ്ടി തിരികെ ചെറളായി ക്ഷേത്ര പടിഞ്ഞാറ്‌ ഭാഗത്ത്‌ കൊണ്ടുവരുകയും ചെയ്‌തു.തുടര്‍ന്ന്‌ സമീപവാസികളായ വേണുശോപാല്‍ പൈ ശ്രീകുമാര്‍ പ്രഭു .നവീന്‍കുമാര്‍ എന്നിവരടക്കമുള്ളവരുമായി മാലിന്യം ശേഖരത്തില്‍ പരതുകയും രണ്ട്‌ മണിക്കുറിന്‌ ശേഷം സ്വര്‍ണ്ണം കണ്ടെത്തുകയും ചെയ്‌തു. നാലും സര്‍ക്കിള്‍ ജെ..എച്ച്‌.ഐമാരായ പി.സുരേഷ്‌ ബാബു.വി.ദ്വീപ്‌ ജോണ്‍ എന്നിവര്‍ നേതൃത്വം നല്‌കി. 25 വര്‍ഷക്കാലത്തെ സേവനത്തിനിടയില്‍ ഉണ്ടായ അനുഭവം ഈശ്വര പ്രാര്‍ത്ഥനയോടെയാണ്‌ ഓര്‍ക്കുകയെന്നു്‌ സുരേഷ്‌ പറഞ്ഞു.
തങ്ങള്‍ മോശക്കാരാകുന്ന അവസ്‌ഥയില്‍ നിന്ന്‌ രക്ഷിച്ച ദൈവത്തിന്‌ നന്ദി എന്ന്‌ ആനന്ദക്കണ്ണുനീരുമായി സുരേഷ്‌ കുട്ടിച്ചേര്‍ത്തു. ക്ഷേത്ര ദര്‍ശനത്തിന്‌ പുറപ്പെട്ട തനിക്ക്‌ ഈശ്വരന്മാരായണ്‌ സുരേഷും കുട്ടരും മാറിയതെന്നു്‌ ചന്ദ്രിക പറഞ്ഞു. തുടര്‍ന്ന്‌ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ശ്യാമളാ പ്രഭു മട്ടാഞ്ചേരി പോലീസ്‌ എ.എസ്‌.ഐ.അനീഷിന്റെ സാന്നിധ്യത്തില്‍ സ്വര്‍ണ്ണ ഉരുപ്പടികള്‍ ഉടമയ്‌ക്ക് നല്‌കുകയും ശുചീകരണ തൊഴിലാളികളുടെ സത്യസന്ധതയെ ഇരുവരും പ്രശംസിക്കുകയും ചെയ്‌തു