കുമ്മനം രാജശേഖരന്‍ സച്ചിനെപ്പോലെയെന്ന്‌ ശ്രീശാന്ത്‌

09:0am 28/4/2016
download
തിരുവനന്തപുരം: ക്രിക്കറ്റ്‌ ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറെയും ബി.ജെ.പി സംസ്‌ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെയും താരതമ്യം ചെയ്‌ത് ശ്രീശാന്ത്‌. സച്ചിന്‍ തെന്‍ഡുല്‍ക്കറെപ്പോലെയാണ്‌ കുമ്മനം രാജശേഖരനുമെന്ന്‌ ശ്രീശാന്ത്‌ പറഞ്ഞു. സച്ചിനോളം വിനീതഭാവമുള്ള വ്യക്‌തിയാണ്‌ കുമ്മനം. തനിക്ക്‌ സംസ്‌ഥാനത്ത്‌ ഏറ്റവും ഇഷ്‌ടപ്പെട്ട നേതാവാണ്‌ കുമ്മനമെന്നും ശ്രീശാന്ത്‌ പറഞ്ഞു. ഒരു ചാനല്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ശ്രീശാന്ത്‌.
ഒ. രാജഗോപാല്‍ കേന്ദ്രമന്ത്രിയായിരുന്ന സമയത്ത്‌ കേരളത്തില്‍ ചെയ്‌ത കാര്യങ്ങള്‍ എല്ലാവര്‍ക്കും അറിയമെന്നും ഇവിടെ ബി.ജെ.പിക്ക്‌ അധികാരം കിട്ടുന്നത്‌ കേരളത്തിന്‌ പതിന്മടങ്ങ്‌ നല്ലതായിരിക്കുമെന്നും ശ്രീശാന്ത്‌ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തിലെ ബി.ജെ.പി സ്‌ഥാനാര്‍ത്ഥിയാണ്‌ ശ്രീശാന്ത്‌