കുര്യന്‍ പി. തോമസ് പട്ടേരില്‍ ന്യൂയോര്‍ക്കില്‍ നിര്യാതനായി

12.01 AM 20-07-2016
obit
ജോയിച്ചന്‍ പുതുക്കുളം

ന്യൂയോര്‍ക്ക്: ആദ്യകാല കുടിയേറ്റ മലയാളിയും യോങ്കേഴ്‌സില്‍ ദീര്‍ഘകാലമായി താമസിച്ചുവരികയുമായിരുന്ന കുര്യന്‍ പി. തോമസ് (ബേബി) പട്ടേരില്‍ ന്യൂയോര്‍ക്കില്‍ ജൂലൈ 18-നു നിര്യാതനായി. കോട്ടയം ജില്ലയിലെ കടുത്തുരുത്തി സ്വദേശിയായിരുന്നു പരേതന്‍. 77 വയസായിരുന്നു. ന്യൂയോര്‍ക്കില്‍ ദീര്‍ഘകാലം ബിസിനസ് രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന പരേതന്‍ ഇന്ത്യന്‍ നേവിയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഭാര്യ റോസമ്മ തോമസ് മാഞ്ഞൂര്‍ സൗത്തില്‍ പുളിക്കല്‍ചിറയില്‍ കുടുംബാംഗമാണ്.

മക്കള്‍: ഡോ. എലിസബത്ത് ബോബ്‌ദേ, നാന്‍സി തോമസ്. മരുമക്കള്‍: ഡോ. രാജ് ബോബ്‌ദേ.

ജൂലൈ 20-നു ബുധനാഴ്ച യോങ്കേഴ്‌സിലെ വെയ്‌ലന്‍ ആന്‍ഡ് ബാള്‍ ഫ്യൂണറല്‍ ഹോമില്‍ വൈകുന്നേരം 4 മണി മുതല്‍ വൈകിട്ട് 9 മണി വരെ പൊതുദര്‍ശനം. (Whalen & Ball Funeral Home, 168 Park Avenue, Yonkers).

ജൂലൈ 21-നു വ്യാഴാഴ്ച രാവിലെ 10 മണിക്ക് ക്രൈസ്റ്റ് ദി കിംഗ് ചര്‍ച്ചില്‍ സംസ്‌കാര ശുശ്രൂഷയും തുടര്‍ന്ന് സംസ്‌കാരവും. വിലാസം: (Christ the King Church, 740 North Broadway, Yonkers).

കൂടുതല്‍ വിവരങ്ങള്‍ക്ക്: 732 470 4647.