കുര്യന്‍ പ്രക്കാനം ഫൊക്കാന ട്രസ്റ്റി ബോര്‍ഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

11:52 am 19/10/2016

Newsimg1_7878943
ടൊറന്റോ: പ്രവാസികളുടെ പറുദീസയായ കാനഡയില്‍ നോര്‍ത്ത്അമേരിക്കയിലെ സംഘടനകളുടെ സംഘടനയായ ഫോക്കനക്ക് പുതിയ താരോദയം. പ്രമുഖ പ്രവാസി നേതാവും മാധ്യമ പ്രവര്‍ത്തകനുമായ കുര്യന്‍ പ്രക്കാനം ഫൊക്കാനയുടെ ബോര്‍ഡ്­ ഓഫ് ട്രസ്റ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

ഫൊക്കാനയുടെ അടുത്ത ടൊറന്റോ കണ്‍വെന്‍ഷന് ചുക്കാന്‍പിടിക്കാന്‍ ഫോക്കാന പ്രവര്‍ത്തകരില്‍ നിന്നും അംഗസംഘടനകളില്‍ നിന്നും ഉയരുന്ന ഒരേ ഒരു പേരാണു കുര്യന്‍ പ്രക്കാനം എന്ന പ്രവാസി നേതാവിന്റെത്. ശക്തമായ നേതൃപാടവം എല്ലാ മേഖലകളിലും തെളിയിച്ച ഇദ്ദേഹം കാനഡയിലെയും നോര്‍ത്ത്അമേരിക്കയിലെയും മാത്രമല്ല ആഗോള പ്രവാസികളുടെ എല്ലാ അവിശ്യങ്ങളിലും മുന്‍നിരയില്‍ തന്നെയുണ്ട്­. രാഷ്ട്രീയ ,സാമൂഹ്യ,സംഘടനാ മേഖലകളില്‍ മാത്രമല്ല, ജീവകാരുണ്യ പ്രവര്‍ത്തനത്തിലും ഇദ്ദേഹം ഇതിനോടകമായി അനുകരണീയമായ തന്‍റെ കഴിവുകള്‍ വിനയോഗിച്ചിട്ടുണ്ട്.

കേരളാ രാഷ്ട്രീയ മേഖലയിലും തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹം ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ലോക പ്രവാസി മലയാളികളെ ആകമാനം ആവേശം കൊള്ളിച്ചു നോര്ത്തമേരിക്കന്‍ മണ്ണില്‍ നിന്ന് അസാമാന്യ ധൈര്യത്തോടെ കേരളത്തിലെ എല്ലാ പ്രമുഖ മുന്നണികളെയും വെല്ലുവിളിച്ചു, പ്രവാസി മലയാളി മുന്നണി സ്വതന്ത്രസ്ഥാനാര്‍ഥിയായി ആറന്മുള നിയോജക മണ്ഡലത്തിന്റെ അങ്കത്തട്ടില്‍ ഇറങ്ങി കേരളത്തിലെ ജനങ്ങള്‍ക്കിടയിലും മുന്നണികള്‍ക്കിടയിലും പ്രവാസി മലയാളികളുടെ ശക്തി ഉയര്‍ത്തിക്കാട്ടി പ്രവാസി മലയാളികള്‍ക്ക് അഭിമാന പൂര്‍വ്വമായ അംഗീകാരം നേടിയെടുത്ത കുര്യന്‍ പ്രക്കാനം നിലവില്‍ കാനഡയിലെ പ്രമുഖ മലയാളി സംഘടനയായ ബ്രംപ്ടന്‍ മലയാളീ സമാജം പ്രസിഡന്റ്, ഇന്ത്യന്‍ പ്രവാസി കോണ്‍ഗ്രസ്­ ഗ്ലോബല്‍ പ്രസിഡന്റ്, പ്രവാസി മലയാളി മുന്നണി നേതാവ് എന്നീ നിലകളിലും നോര്‍ത്ത് അമേരിക്കയിലെ പ്രമുഖ മലയാളം ചാനലായ മലയാള മയൂരം ടിവിയുടെ സിഇഒ ആയും പ്രവര്‍ത്തിക്കു­ന്നു.