കുറഞ്ഞ വേതനം വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് രാജ്യവ്യാപക സമരം

09:18 am 1/12/2016

– പി. പി. ചെറിയാന്‍
Newsimg1_29657602
ചിക്കാഗൊ: കുറഞ്ഞ വേതനം 15 ഡോളറാക്കി വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് രാജ്യവ്യാപകമായി ഫാസ്റ്റ് ഫുഡ് ജീവനക്കാര്‍ നവംബര്‍ 29ന് പ്രതിഷേധ സമരം സംഘടിപ്പിച്ചു.

ഷിക്കാഗൊ, ഡിട്രോയ്റ്റ്, ഹൂസ്റ്റണ്‍, ന്യൂയോര്‍ക്ക്, ലോസ് ആഞ്ചലസ് തുടങ്ങിയ നഗരങ്ങളില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ ആയിരക്കണക്കിന് തൊഴിലാളികളാണ് അണിനിരന്നത്.

ഷിക്കാഗൊ, ഒഹെയര്‍ ഇന്റര്‍നാഷ്ണല്‍ ടെര്‍മിനല്‍സിനു പുറത്തു നൂറുകണക്കിന് ജീവനക്കാര്‍ നടത്തിയ പ്രകടനം എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്താതിരിക്കുന്നതു പോലീസ് പ്രത്യേകം ജാഗ്രത പുലര്‍ത്തിയിരുന്നു.

ന്യൂജേഴ്‌സിയില്‍ നടത്തിയ പ്രകടനത്തെ ഡമോക്രാറ്റിക്ക് മേയര്‍ റാമ്പ് ബരാക്ക് അഭിസംബോധന ചെയ്തു. ഫാസ്റ്റ് ഫുഡ് ജീവനക്കാര്‍ക്ക് മാന്യമായ വേതനം നല്‍കണമെന്നും, ഇപ്പോള്‍ ലഭിക്കുന്ന വേതനം നിത്യചിലവിനു പോലും തികയാത്തതാണെന്ന് മേയര്‍ പറഞ്ഞു.

ന്യൂയോര്‍ക്കില്‍ പ്രകടനം നടത്തിയ ജീവനക്കാരില്‍ 25 പേരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി. മിനിമം വേതനം 15 ഡോളര്‍ ലഭിക്കുന്നതുവരെ സമരം നടത്തുമെന്ന് തൊഴിലാളി യൂണിയന്‍ നേതാക്കള്‍ വ്യക്തമാക്കി.