കുവൈത്തിലെ ബഷീര്‍ പുരസ്ക്കാരം അടൂരിന് സമ്മാനിച്ചു

11:19 am 25/11/2016
download (3)

കുവൈത്ത് സിറ്റി: ജനതാ കള്‍ച്ചറല്‍ സെന്റര്‍ കുവൈറ്റിന്റെ ആറാമത് വൈക്കം മുഹമ്മദ് ബഷീര്‍ പുരസ്കാരം, ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി എ കെ ശ്രീവാസ്തവ, വിഖ്യാത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന് നല്‍കി. ജെ സി സിയുടെ വാര്‍ഷിക പരിപാടികളുടെ ഉദ്ഘാടനം സംവിധായകന്‍ ബാലു കിരിയത്ത് നിര്‍വഹിച്ചു. പരിപാടികളോടനുബന്ധിച്ചു പുറത്തിറക്കിയ സോവനീര്‍, പ്രകാശനം സൂര്യകൃഷ്ണമൂര്‍ത്തി നിര്‍വഹിച്ചു. വൈക്കം മുഹമ്മദ്ബഷീര്‍ ചെറുകഥാ രചനാ മത്സരവിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ അടൂര്‍ഗോപാലകൃഷ്ണന്‍ നല്‍കി.