കുവൈത്തില്‍ ഐഎസ് അനുഭാവി അറസ്റ്റില്‍

12;06PM 8/8/2016
images (3)
ന്യൂഡല്‍ഹി: ഭീകര സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ളതായി സംശയിക്കപ്പെടുന്ന ഒരാള്‍ കുവൈത്തില്‍ അറസ്റ്റിലായി. അബ്ദുള്ള ഹാദി അബ്ദുള്‍ റഹ്മാന്‍ ആണ് അറസ്റ്റിലായത്. ദേശീയ അന്വേഷണ ഏജന്‍സിയുടെ(എന്‍ഐഎ) രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

ഐഎസ് അനുഭാവികളായ നാലു യുവാക്കള്‍ക്ക് പശ്ചിമേഷ്യയിലേക്ക് പോകാന്‍ ഇയാള്‍ സാമ്പത്തിക സഹായം നല്‍കിയിരുന്നതായാണ് റിപ്പോര്‍ട്ട്. 2014 മേയില്‍ ഐഎസില്‍ അംഗമായ മഹാരാഷ്ട്രയിലെ പന്‍വെല്‍ സ്വദേശിയായ അരീബ് മജീദ് ഉള്‍പ്പെടെയുള്ളവര്‍ക്ക് സഹായം നല്‍കിയതെന്നാണ് മൊഴി. ഐഎസിന് സമ്പത്തിക സഹായം നല്‍കിയെന്ന കാര്യം ഇയാള്‍ സമ്മതിച്ചതായി കുവൈത്ത് സര്‍ക്കാര്‍ അറിയിച്ചു.

അബ്ദുള്‍ റഹ്മാനെ ചോദ്യം ചെയ്യാന്‍ എന്‍ഐഎ ഉദ്യോഗസ്ഥര്‍ കുവൈറ്റിലേക്ക് തിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.