കുവൈത്തില്‍ വീട്ടുജോലിക്കാര്‍ക്ക് മിനിമം വേതനം നിശ്ചയിച്ചു

12.57 AM 15-07-2016
kuwait-tower-city
കുവൈത്തില്‍ വീട്ടുജോലി ചെയ്യുന്ന വനിതകള്‍ക്കു നല്‍കേണ്ട കുറഞ്ഞ വേതനം പ്രതിമാസം 60 കുവൈത്തി ദിനാറായി(198 ഡോളര്‍) നിജപ്പെടുത്തി. ആഭ്യന്തരമന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലാണ് ഇതു സംബന്ധിച്ച അറിയിപ്പുള്ളത്. വീട്ടുജോലി ചെയ്യുന്നവരെല്ലാം തന്നെ വിദേശരാജ്യങ്ങളില്‍നിന്നുള്ളവരാണ്. ഇവര്‍ക്ക് ആഴ്ചയില്‍ ഒരുദിവസത്തെ അവധി, ശമ്പളത്തോടുകൂടി പ്രതിവര്‍ഷം 30 ദിവസത്തെ അവധി എന്നിവയ്ക്ക് അവകാശമുണ്ടെന്ന് 2015ല്‍ പാര്‍ലമെന്റ് നിയമം പാസാക്കിയിരുന്നു. ജോലിസമയം 12 മണിക്കൂര്‍. ഗള്‍ഫ് രാജ്യങ്ങളില്‍ വീട്ടുജോലിക്കാരായ വിദേശികള്‍ ഏറ്റവും കൂടുതല്‍ ഉള്ള രണ്ടാമത്തെ രാജ്യമാണു കുവൈത്ത്. ഏതാണ്ട് 660,000 പേര്‍.