കുവൈറ്റ് എയര്‍വേയ്‌സ് വിമാനം വൈകുന്നു; നെടുമ്പാശേരിയില്‍ 200 യാത്രക്കാര്‍ കുടുങ്ങി

11:45am 12/7/2016
download (2)
കൊച്ചി: തിങ്കളാഴ്ച പുലര്‍ച്ചെ പുറപ്പെടേണ്ടിയിരുന്ന കുവൈറ്റ് എയര്‍വേയ്‌സ് വിമാനം ഇതുവരെ പുറപ്പെട്ടില്ല. ഇതേത്തുടര്‍ന്ന് 200 യാത്രക്കാര്‍ 30 മണിക്കൂറില്‍ അധികമായി നെടുമ്പാശരി വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. തിങ്കളാഴ്ച ഇവരെ ഹോട്ടലില്‍ലേക്ക് മാറ്റിയിരുന്നു. ഇന്ന് പുലര്‍ച്ചെ വിമാനം പുറപ്പെടുമെന്നായിരുന്നു കുവൈറ്റ് എയര്‍വേയ്‌സ് അറിയിച്ചിരുന്നത്. എന്നാല്‍ രാവിലെ യാത്രക്കാരെ വിമാനത്താവളത്തില്‍ എത്തിച്ചെങ്കിലും ഇതുവരെ വിമാനം പുറപ്പെട്ടിട്ടില്ല. യന്ത്രതകരാറു മൂലമാണ് വിമാനം വൈകുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.

നെടുമ്പാശേരിയില്‍ നിന്നും കുവൈറ്റിലേക്ക് പറക്കേണ്ട കുവൈറ്റ് എയര്‍വേയ്‌സിന്റെ കെയു-352 വിമാനം തിങ്കളാഴ്ച പുലര്‍ച്ചെ ആറിനാണു പുറപ്പെടേണ്ടിയിരുന്നത്. 200 യാത്രക്കാരാണ് വിമാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. വിമാനത്തിന് സാങ്കേതിക തകരാര്‍ ഉള്ളതിനാല്‍ ആറിന് പുറപ്പെടേണ്ട വിമാനം എട്ടിന് പുറപ്പെടുമെന്ന് ആദ്യം കുവൈറ്റ് എയര്‍വേയ്‌സ് അറിയിച്ചു. നിശ്ചിത സമയമായിട്ടും ഫളൈറ്റ് പുറപ്പെടാത്ത സാഹചര്യത്തില്‍ യാത്രക്കാര്‍ രോഷാകുലരായി ബഹളം ആരംഭിച്ചു. ഇതിനെത്തുടര്‍ന്ന് 10.30 ന് യാത്രക്കാരെ കൊണ്ടുപോകാമെന്ന് വിമാന കമ്പനി വാഗ്ദാനം നല്‍കി. എന്നാല്‍ ഈ സമയം എത്തിയിട്ടും സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഇതോടെ വിമാനം അനന്തമായി വൈകുമെന്ന് യാത്രക്കാര്‍ക്ക് വിവരം ലഭിച്ചു. തുടര്‍ന്ന് യാത്രക്കാര്‍ പ്രതിഷേധിച്ചതോടെ ഇവരെ ഹോട്ടലിലേക്ക് മാറ്റുകയായിരുന്നു. ടലല