കൂടുതല്‍ പ്രതിഫലം പറ്റുന്ന താരങ്ങളുടെ പട്ടികയില്‍ ഷാരൂഖ് ഖാനും അക്ഷയ് കുമാറും

10:17am 13/7/2106
download (6)

ന്യൂഡല്‍ഹി: ഫോബ്‌സ് മാഗസിന്‍ പുറത്തുവിട്ട ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം പറ്റുന്ന 100 താരങ്ങളുടെ പട്ടികയില്‍ ബോളിവുഡില്‍നിന്നു ഷാരൂഖ് ഖാനും അക്ഷയ് കുമാറും ഇടം നേടി. 3.30 കോടി ഡോളറുമായി 86- സ്ഥാനത്താണ് ഷാരൂഖ് ഖാന്‍. 3.15 കോടി ഡോളര്‍ വരുമാനവുമായി അക്ഷയ് കുമാര്‍ 94-ാം സ്ഥാനത്തും. കഴിഞ്ഞ വര്‍ഷം അക്ഷയ് കുമാര്‍ 76-ാം സ്ഥാനത്തായിരുന്നു.

17 കോടി ഡോളര്‍ വരുമാനവുമായി അമേരിക്കന്‍ പോപ് ഗായിക ടെയ്‌ലര്‍ സ്വിഫ്റ്റാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 2015 ജൂണ്‍ ഒന്നു മുതല്‍ 2016 ജൂണ്‍ ഒന്നുവരെയുള്ള താരങ്ങളുടെ പ്രതിഫലം കണക്കാക്കിയാണ് ഫോബ്‌സ് പട്ടിക തയാറാക്കിയിരിക്കുന്നത്. കായികം, വിനോദം, മീഡിയ മേഖലകളില്‍നിന്നുള്ളവരെയാണു പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പട്ടികയില്‍ ഉള്‍പ്പെട്ടതില്‍ മൂന്നിലൊന്നിലധികം താരങ്ങളും അമേരിക്കയ്ക്കു പുറത്തുള്ളവരാണ്.