കൂട്ടായി എടുത്ത തീരുമാനമാണ മദ്യനയം വി.എം. സുധീരന്‍

12: 50 pm 16/8/2016

download (11)
തിരുവനന്തപുരം: മദ്യനയം എല്ലാവരും കൂട്ടായി ആലോചിച്ച് എടുത്ത തീരുമാനമാണെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍. ഇക്കാര്യത്തില്‍ മറിച്ച് ചിന്തിക്കേണ്ട കാര്യമില്ലെന്നും കെപിസിസി അധ്യക്ഷന്‍ പറഞ്ഞു. യുഡിഎഫിന്റെ മദ്യനയം തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്തിട്ടില്ലെന്നും പാര്‍ട്ടി തിരുത്തല്‍ ആലോചിക്കണമെന്നുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ലേഖനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ചെന്നിത്തലയുമായി വിശദമായി ചര്‍ച്ച നടത്തിയ ശേഷം അഭിപ്രായം പറയാം. എടുത്തുചാടി അഭിപ്രായ പ്രകടനത്തിനില്ലെന്നും സുധീരന്‍ പറഞ്ഞു. ചര്‍ച്ച വന്നാല്‍ അപ്പോള്‍ അഭിപ്രായം പറയുമെന്നാണ് ചെന്നിത്തല പറഞ്ഞതെന്നാണ് താന്‍ മനസിലാക്കുന്നതെന്നും കെപിസിസി അധ്യക്ഷന്‍ പറഞ്ഞു.

കലാകൗമുദിക്ക് നല്‍കിയ അഭിമുഖത്തിലാണ് ചെന്നിത്തല ഇക്കാര്യം പറഞ്ഞത്. മദ്യനയത്തിന് പ്രതീക്ഷിച്ച ഗുണം കിട്ടിയില്ല. വിഷയത്തില്‍ പാര്‍ട്ടി തിരുത്തല്‍ ആലോചിക്കണം. പാര്‍ട്ടി ചര്‍ച്ച ചെയ്യുമ്പോള്‍ ഇക്കാര്യത്തിലുള്ള നിലപാട് വ്യക്തമാക്കുമെന്നും ചെന്നിത്തല അഭിമുഖ്യത്തില്‍ പറയുന്നു.