കൂത്തുപറമ്പിനടുത്ത്​ തൊക്കിലങ്ങാടിയിൽ സി.പി.എം പ്രവർത്തകന്​ വെട്ടേറ്റു.

07:55 pm 3/10/2016
download (2)

കണ്ണൂർ: കൂത്തുപറമ്പിനടുത്ത്​ തൊക്കിലങ്ങാടിയിൽ സി.പി.എം പ്രവർത്തകന്​ വെട്ടേറ്റു.. ഡി.വൈ.എഫ്​.​െഎ കൈവേലി യൂണിറ്റ്​ ​ജോയിൻറ്​ സെക്രട്ടറിയും ഒാ​േട്ടാറിക്ഷാ തൊഴിലാളിയുമായ അനൂപ്​ നാരായണനാണ്​ (30) വെ​േട്ടറ്റത്​. ഇന്ന്​ വൈകുന്നേരം അഞ്ച്​ മണിയോടെയായിരുന്നു സംഭവം. യാത്രക്കാരുമായി പോകു​േമ്പാൾ കൂത്തുപറമ്പിനടുത്തുള്ള പാലായി വളപ്പിൽ വെച്ച്​ 12 ലധികം പേർ വരുന്ന സംഘം വെട്ടി പരിക്കേൽപ്പികുകയായിരുന്നു.

ആക്രമണത്തിനു പിന്നില്‍ ആർ.എസ്​.എസ്​ പ്രവർത്തകരാണെന്ന്​ സി.പി..എം ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച്​ ചൊവ്വാഴ്​ച്ച കൂത്ത്​പറമ്പ്​ ടൗണിൽ പണിമുടക്ക്​ ആചരിക്കുമെന്ന്​ യൂനിയൻ നേതാക്കൾ അറിയിച്ചു.