കെഎസ്‌ആര്‍ടിസി ടിക്കറ്റ്​ മിനിമം ടിക്കറ്റ്​ ചാർജ്​ കൂട്ടി.

10:22 am 20/12/2016

download (4)

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ടിക്കറ്റ്​ മിനിമം ടിക്കറ്റ്​ ചാർജ്​ കൂട്ടി. മിനിമം ചാർജ്​ ആറിൽ നിന്ന്​ ഏഴ്​ രൂപയാക്കിയാണ്​ വർധിപ്പിച്ചത്​. എണ്ണ വില കുറഞ്ഞതിനെ തുടർന്ന്​ തിരുവഞ്ചൂർ ഗതാഗത മന്ത്രിയായിരിക്കെയാണ്​ കെ.എസ്​.ആർ.ടി.സി മിനിമം നിരക്ക്​ ആറ്​ രൂപയാക്കിയത്​. അതേസമയം സ്വകാര്യ ബസുകളിലെ മിനിമം നിരക്ക്​ ഏഴ്​ രൂപയായിരുന്നു.

അതിനിടെ മിനിമം ചാർജ്​ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യബസുടമകള്‍ ഗതാഗതമന്ത്രി എകെ ശശീ​ന്ദ്രനുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഡീസൽ വില കൂടിയതിനാൽ മിനിമം ചാര്‍ജ് ഏഴു രൂപയില്‍ നിന്ന് ഒമ്പത് രൂപയാക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. കണ്‍സഷന്‍ നിരക്കില്‍ വര്‍ധന വരുത്തുക, കിലോമീറ്റര്‍ ചാര്‍ജ് കൂട്ടുക എന്നീ ആവശ്യങ്ങളും ബസുടമകള്‍ മുന്നോട്ട് വെച്ചു. മിനിമം നിരക്ക് 9 രൂപയായി ഉയര്‍ത്തിയില്ലെങ്കില്‍ ജനുവരി രണ്ടാംവാരം മുതല്‍ സമരത്തിലേക്ക് പോകുമെന്ന് ബസ് ഉടമകള്‍ സര്‍ക്കാരിനെ അറിയിച്ചു.