കെട്ടിടം തകര്‍ന്നുവീണ് രണ്ടു പേര്‍ മരിച്ചു

12;59pm 02/08/2016
download (3)
ഹൈദരാബാദ്: സെക്കന്തരാബാദില്‍ പഴയ കെട്ടിടം തകര്‍ന്നുവീണ് രണ്ടു പേര്‍ മരിച്ചു. അഞ്ചു പേര്‍ക്ക് പരിക്കേറ്റു. അക്ബര്‍, വാജിദ് എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി 10.30ഒാടെയായിരുന്നു സംഭവം. സെക്കന്തരാബാദിലെ ചില്‍ക്കല്‍ഗുഡയിലെ കെട്ടിടമാണ് തകര്‍ന്നുവീണത്. കാലപ്പഴക്കം മൂലം കെട്ടിടം ജീര്‍ണാവസ്ഥയിലായിരുന്നു.