കെപിസിസി നേതൃത്വത്തിനെതിരേ വിമര്‍ശനവുമായി കെ.മുരളീധരന്‍

01.22 pm 16-07-2016
k-muraleedharan_2
കെപിസിസി നേതൃത്വത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി കെ.മുരളീധരന്‍ എംഎല്‍എ രംഗത്ത്. വേഗത്തില്‍ എഴുന്നേല്‍ക്കാവുന്ന വിഴ്ചയല്ല തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് സംഭവിച്ചത്. കുറ്റിച്ചൂലുകള്‍ക്ക് സീറ്റ് കൊടുത്താന്‍ ജയിക്കില്ലെന്ന കാര്യം തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ മനസിലായി. സര്‍ക്കാരിനെതിരേ സമരം നടത്താന്‍ നേതൃത്വത്തിന് സംശയമാണ്. നിയമസഭയില്‍ പ്രതിപക്ഷ ഉന്നയിക്കുന്ന വിഷയങ്ങള്‍ ഏറ്റെടുത്ത് പുറത്തു സമരം നടത്താന്‍ കോണ്‍ഗ്രസിന് ആളില്ലാത്ത അവസ്ഥയാണ്. ആര്‍ക്കെങ്കിലും എതിരേ പരാതി നല്‍കിയാല്‍ പ്രമോഷന്‍ നല്‍കുന്ന നേതൃത്വമാണ് ഭരിക്കുന്നതെന്നും കെ.മുരളീധരന്‍ കുറ്റപ്പെടുത്തി.