കെവി ടിവി അവാര്‍ഡ് നൈറ്റ്: ഗ്യാസ് ഡിപ്പോയും റിലീവിയവും മുഖ്യ സ്‌പോണ്‍സര്‍മാര്‍

09:25am 17/7/2016
Newsimg1_78994033
ഷിക്കാഗോ: ഷിക്കാഗോയിലെ ഈ വര്‍ഷത്തെ ആദ്യത്തെ മെഗാ ഷോ ആകുവാന്‍ തയ്യാറെടുക്കുന്ന കെ വി ടിവി അവാര്‍ഡ് നൈറ്റിന് ഇനി ഏഴു ദിവസങ്ങള്‍ മാത്രം. ജൂലായ്­ 23 ശനിയാഴ്ച്ച വൈകുന്നേരം ഷിക്കാഗോയിലെ പ്രസിദ്ധമായ ഗെയ്റ്റ് വെ (കപ്പര്‍ണ്ണിക്കസ്) തിയേറ്ററില്‍ മലായാള സിനിമയില്‍ നിന്നും നിരവധി താരങ്ങള്‍ പങ്കെടുക്കുന്ന അമേരിക്കയിലെ പ്രഥമ മലയാളം സിനിമാ അവാര്‍ഡ് നൈറ്റിന്റെ മുഖ്യ സ്‌പോണ്‍സേഴ്‌സ് ആയി ഗ്യാസ് ഡിപ്പോ ഓയില്‍ കമ്പനിയും റിലീവിയം ഹെല്‍ത്ത് കെയര്‍ ആന്‍ഡ് സപ്പൊര്‍ട്ട് സിസറ്റംസും ആണ് മുന്നോട്ടു വന്നിട്ടുള്ളത്.

മിഡ് വെസ്റ്റ് റീജിയണിലെ പ്രമുഖ ഓയില്‍ കമ്പനിയായ ഗ്യാസ് ഡിപ്പോ ഓയില്‍ കമ്പനി, അമേരിക്കയിലെ തന്നെ മലയാളി ബിസിനസ് സംരംഭങ്ങളില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നതും, മിഡ്‌­വെസ്റ്റിലെ അതിവേഗത്തില്‍ വളരുന്ന 100 കമ്പനികളില്‍ പത്താമത്തെ സ്ഥാനം അലങ്കരിക്കുന്ന കമ്പനിയും കൂടിയാണ്. 200 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ ആസ്തിയുള്ള കമ്പനിയുടെ സ്ഥാപകനും പ്രസിഡണ്ടുമായ കോട്ടയം സംക്രാന്തി സ്വദേശി ജോയി നെടിയകാലയില്‍ അമേരിക്കയിലും, യൂറോപ്പ് ഒഷ്യാനാ മേഖലകളിലും കെ വി ടിവിയും മലയാളത്തിലെ മറ്റു മുന്‍ നിര ചാനലുകളും ഔദ്യോഗികമായി വിതരണം ചെയ്യുന്ന യുണൈറ്റഡ് മീഡിയയുടെയും അമേരിക്കയിലെ പ്രമുഖ മലയാളം ചാനലുകളില്‍ ഒന്നായ പ്രവാസി ചാനലിന്റെയും പാര്‍ട്ണര്‍ കൂടിയാണ്.

അവാര്‍ഡ് നൈറ്റിന്റെ മറ്റൊരു ഡയമണ്ട് സ്‌പോണ്‍സര്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന റിലീവിയം ഹെല്‍ത്ത് കെയര്‍ ആന്‍ഡ് സപ്പോര്‍ട്ട് സിസ്റ്റംസ് ആണ്. കേരളത്തിനകത്ത് രോഗികളായുള്ളവരുടെ വീടുകളിലേക്ക് പരമ്പരാഗതമായി ആശുപത്രികളില്‍ മാത്രം ലഭിച്ചുകൊണ്ടിരുന്ന ചികിത്സാ സൗകര്യങ്ങള്‍ എത്തിക്കുന്ന നൂതനമായ സംവിധാനങ്ങള്‍ ഒരുക്കുന്ന സ്ഥാപനമാണ് റിലീവിയം. അണുകുടുംബങ്ങളുടെ ഈ കാലഘട്ടത്തില്‍, പല പ്രവാസി മലയാളികളുടെയും, മാതാപിതാക്കളോ രോഗികളായ ബന്ധുക്കളോ ആരോഗ്യ പ്രശനങ്ങളില്‍ വലയുമ്പോള്‍, ആശുപത്രികളില്‍ മണിക്കൂറുകളോളം സമയം ചിലവൊഴിക്കുന്നതിന് പരിഹാരമാവുകയാണ് റിലീവിയം ഹെല്‍ത്ത് കെയര്‍ ആന്‍ഡ് സപ്പോര്‍ട്ട് സിസ്റ്റത്തിലൂടെ. കേരളത്തിലെ പ്രമുഖ ആശുപത്രികളും ഡോകടര്‍മാരും പങ്കാളികളായി ആരോഗ്യ സേവനത്തിന് പുത്തെന്‍ മാനം നല്‍കുമ്പോള്‍ അതിനെ മുന്നില്‍ നിന്നു നയിക്കുന്നത് സിലിക്കോണ്‍ ഇന്ത്യ 2015 ല്‍ കമ്പനി ഓഫ് ദി ഇയര്‍ ആയി തെരെഞ്ഞെടുത്ത ഡോ. സതീഷ് ആന്‍ഡ് അസോസിയേറ്റ്‌­സ് ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റാണ്. കേരളത്തിലെ ആരോഗ്യ രംഗത്ത് അറിയപ്പെടുന്ന പ്രമുഖ വ്യക്തിത്വമായ ഡോ. സതീഷ് രാമന്‍കുട്ടിയാണ് ഈ നൂതന സംരഭത്തിന് പിന്നില്‍.

ഷിക്കാഗോയില്‍ ഈ വര്‍ഷത്തെ ആദ്യത്തെ മെഗാ ഷോ എന്നതിലുപരി ഏക മെഗാ ഷോ കൂടിയായാണ് കെ വി ടിവി അവാര്‍ഡ് നൈറ്റ് മാറുന്നത്. ഷിക്കാഗോയില്‍ നടക്കാനിരുന്ന പല പരിപാടികളും ഇതിനകം തന്നെ മാറ്റി വെയ്ക്കപ്പെടുകയോ ക്യാന്‍സല്‍ ചെയ്യപ്പെടുകയോ ഉണ്ടായ സാഹചര്യത്തില്‍, പരിപാടിയുടെ ടിക്കറ്റുകള്‍ക്ക് ഇതിനകം തന്നെ വന്‍ സ്വീകാര്യതായാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഷിക്കാഗോ നോര്‍ത്ത് സബര്‍ബുകളിലെ പ്രമുഖ ഇന്ത്യന്‍ സ്‌റ്റോറുകളായ പി ആന്‍ഡ് പി, കൈരളി ഫുഡ്‌സ്, മലബാര്‍ കേറ്ററിംഗ്, മഹാരാജ ഫുഡ്‌സ്, ഇലൈറ്റ്‌സ് കേറ്ററിംഗ് എന്നിവടങ്ങളിലും ഓണ്‍ലൈനിലും (www.keralavoice.in, www.knanayavoice.com, www.kottayamvoice.com, www.kvtv.com) ടിക്കറ്റുകള്‍ ലഭ്യമാണ്.

പരിപാടിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക സാജു കണ്ണമ്പള്ളി:847­ 791­ 1824 അനില്‍ മറ്റത്തികുന്നേല്‍: 773 280 ­3236.