കൊച്ചി വിമാനത്താവളത്തില്‍ ഒരുകോടിയുടെ സ്വര്‍ണവേട്ട

10:00 AM 24/10/2016
download (6)
നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ഞായറാഴ്ച പുലര്‍ച്ചെ ദുബൈയില്‍നിന്നത്തെിയ ഇന്‍ഡിഗോ വിമാനത്തിന്‍െറ ടോയ്ലറ്റില്‍നിന്ന് ഒരുകോടി രൂപ വിലവരുന്ന മൂന്ന് കിലോ സ്വര്‍ണാഭരണങ്ങള്‍ പിടികൂടി. വിമാനം പിന്നീട് ചെന്നൈയിലേക്ക് പുറപ്പെടേണ്ടതായിരുന്നു. ടോയ്ലറ്റിനകത്ത് നാല് കവറുകളിലാണ് സ്വര്‍ണം ഒളിപ്പിച്ചതെന്ന് കസ്റ്റംസ് കമീഷണര്‍ ഡോ. കെ.എന്‍. രാഘവന്‍ പറഞ്ഞു.

സംഭവത്തത്തെുടര്‍ന്ന് ദുബൈയില്‍നിന്ന് കൊച്ചിയില്‍ വന്നിറങ്ങിയ ചില യാത്രക്കാരെയും നെടുമ്പാശ്ശേരിയില്‍നിന്ന് ചെന്നൈയിലേക്ക് പുറപ്പെടാനൊരുങ്ങിയ ചിലരെയും കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. ഏതാനും മാസങ്ങളായി സ്വര്‍ണക്കടത്ത് കുറഞ്ഞുവരുകയായിരുന്നു. എന്നാല്‍, അടുത്തിടെയായി സ്വര്‍ണത്തിന്‍െറ ആവശ്യകത വീണ്ടും വര്‍ധിച്ചു. വരുംദിവസങ്ങളില്‍ പരിശോധന കൂടുതല്‍ കര്‍ക്കശമാക്കുമെന്നും കമീഷണര്‍ അറിയിച്ചു.

സാധാരണ കള്ളക്കടത്തില്‍ സ്വര്‍ണം കട്ടികളാക്കിയാണ് കൊണ്ടുവരുന്നത്. എന്നാല്‍, ഇപ്പോള്‍ പിടിച്ചെടുത്തത് ആഭരണങ്ങളാണ്. അതുകൊണ്ട് ഏതെങ്കിലും ജ്വല്ലറികള്‍ക്കുവേണ്ടിയാകാം കൊണ്ടുവന്നതെന്ന് സംശയിക്കുന്നതായി കമീഷണര്‍ പറഞ്ഞു. കസ്റ്റംസ് ഡെപ്യൂട്ടി കമീഷണര്‍ പി.ജെ. ഡേവിഡ്, അസി. കമീഷണര്‍ ബിജു തോമസ്, സൂപ്രണ്ടുമാരായ ടി.എം. മുഹമ്മദ് ഫൈസ്, കെ.പി. അജിത്കുമാര്‍, സിനോയ് കെ. മാത്യു, സാജുമാത്യു, മറിയ ട്രേസ, ഇന്‍സ്പെക്ടര്‍മാരായ ഒ.എഫ്. ജോസ്, ദീപക്കുമാര്‍, വികാശ്കുമാര്‍ തുടങ്ങിയവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.

വിമാനത്തിനുള്ളില്‍ സ്വര്‍ണം കണ്ടത്തെിയത് ഈമാസം രണ്ടാമത്തേതാണ്. സീറ്റിനടിയില്‍ ഒളിപ്പിച്ച് കൊണ്ടുവന്ന ഒരുകിലോ സ്വര്‍ണം ദിവസങ്ങള്‍ക്ക് മുമ്പ് പിടിച്ചെടുത്തിരുന്നു. ഇതത്തേുടര്‍ന്ന് കള്ളക്കടത്തിന് സഹായികളായി വിമാനത്താവളവുമായി ബന്ധപ്പെട്ട ഏതെങ്കിലും ഏജന്‍സികളിലെ ജീവനക്കാരുണ്ടോയെന്ന് കസ്റ്റംസ് ഇന്‍റലിജന്‍സ് വിഭാഗവും വിമാനത്താവളത്തിലെ മറ്റ് ഇന്‍റലിജന്‍സ് ഏജന്‍സികളും അന്വേഷിച്ചുതുടങ്ങി.

ആഭ്യന്തര സര്‍വിസ് കൂടിയുള്ള വിമാനങ്ങളിലാണ് കള്ളക്കടത്ത് കൂടുന്നത്. അതിനാല്‍ ഇത്തരം വിമാനത്തില്‍ വിദേശത്തുനിന്നുമത്തെുന്നവരെ കൂടുതലായി പരിശോധിച്ചുതുടങ്ങിയപ്പോഴാണ് ആഭ്യന്തര യാത്രക്കാരെ ഉപയോഗപ്പെടുത്തി സ്വര്‍ണം പുറത്തേക്ക് കടത്താന്‍ തുടങ്ങിയത്.