കൊല്‍ക്കത്തക്കെതിരെ ഗുജറാത്തിന് ജയം

08:58 AM 20/05/2016
cricket-t20-ipl-ind-punjab-gujrat-gujarat_a93c15b0-020b-11e6-b650-e122311b0fec
കാണ്‍പൂര്‍: ഐ.പി.എല്ലിലെ നിര്‍ണായക മത്സരത്തില്‍ കൊല്‍ക്കത്തക്കെതിരെ ഗുജറാത്ത് ലയണ്‍സിന് ആറു വിക്കറ്റ് ജയം. ആദ്യം ബാറ്റുചെയ്ത കൊല്‍ക്കത്ത ഉയര്‍ത്തിയ 124 റണ്‍സെന്ന വിജയ ലക്ഷ്യം 13.3 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ഗുജറാത്ത് മറികടന്നു. ഓപണര്‍മാരായ ഡ്വെ്ന്‍ സ്മിത്തും (0), ബ്രണ്ടന്‍ മക്കല്ലവും (6) രണ്ട് ഓവറിനുള്ളില്‍ പുറത്തായപ്പോള്‍ സുരേഷ് റെയ്നയുടെ (36 പന്തില്‍ 53 നോട്ടൗട്ട്) പ്രകടനമാണ് ഗുജറാത്തിനെ തുണച്ചത്. ആരോണ്‍ ഫിഞ്ച് 26ഉം, രവീന്ദ്ര ജദേജ 11ഉം റണ്‍സെടുത്തു. കൊല്‍ക്കത്ത നിരയില്‍ യൂസുഫ് പത്താനാണ് (36) ടോപ് സ്കോറര്‍. ഓപണര്‍ റോബിന്‍ ഉത്തപ്പ 25 റണ്‍സെടുത്തു.
നായകന്‍ ഗൗതം ഗംഭീര്‍ (8), മനീഷ് പാണ്ഡെ (1), പിയൂഷ് ചൗള (11), ഷാകിബുല്‍ ഹസന്‍ (3), സൂര്യകുമാര്‍ യാദവ് (17), ജാസന്‍ ഹോള്‍ഡര്‍ (13) എന്നിവര്‍ എളുപ്പത്തില്‍ പുറത്തായി. ഡ്വെ്ന്‍ സ്മിത്ത് നാലു വിക്കറ്റ് വീഴ്ത്തി ഗുജറാത്ത് ബൗളിങ് നിരയില്‍ തിളങ്ങി