കൊൽക്കത്ത ടെസ്​റ്റ്​: ന്യൂസിലാൻറ്​ ബാറ്റിങ്​ തകർച്ചയിൽ

02:50 pm 01/10/2016
download (3)
കൊൽക്കത്ത: കൊൽക്കത്തയിൽ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ ന്യൂസിലാൻറ്​ ബാറ്റിങ്​ തകർച്ചയിൽ. 85 റൺസ്​ എടുക്കുന്നതിനിടെ ന്യൂസിലാൻറി​െൻറ നാല്​ മുൻനിര വിക്കറ്റുകൾ നഷ്​ടമായി. ഭൂവനേശ്വർ കുമാർ രണ്ടും ഷമി, ജഡേജ എന്നിവർ ഒാരോ വിക്കറ്റുകൾ നേടി. നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 316 റണ്‍സിന് അവസാനിച്ചിരുന്നു. 54 റണ്‍സുമായി പുറത്താകാതെ നിന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ വൃദ്ധിമാന്‍ സാഹയാണ് ഇന്ത്യയെ മാന്യമായ സ്കോറിലേക്ക് എത്തിച്ചത്. അവസാന വിക്കറ്റില്‍ ഷമിയുമൊത്ത് വിലപ്പെട്ട 35 റണ്‍സ്​ കൂട്ടിച്ചേര്‍ക്കാന്‍ സാഹക്ക് കഴിഞ്ഞു.