കെ.­സി.­എ­സ്. ബാസ്ക്ക­റ്റ്‌ബോള്‍ ടൂര്‍ണ്ണ­മെന്റ്: ടീം നോ മേഴ്‌സി ചാമ്പ്യ­ന്മാര്‍

11:45am 05/7/2016

ജീനോ കോതാ­ല­ടി­യില്‍
Newsimg1_12672
ചിക്കാ­ഗോ: ക്‌നാനായ കാത്ത­ലിക് സൊസൈറ്റി സ്‌പോര്‍ട്‌സ് ഫോറ­ത്തിന്റെ ആഭി­മു­ഖ്യ­ത്തില്‍ നട­ത്ത­പ്പെട്ട ബാസ്ക്ക­റ്റ്‌ബോള്‍ ടൂര്‍ണ്ണ­മെന്റില്‍ ടീം നോ മേഴ്‌സി ചാമ്പ്യ­ന്മാ­രാ­യി. മിഡില്‍ സ്കൂള്‍ വിഭാ­ഗ­ത്തില്‍ അടി­പൊളി ചേട്ടാ­യീസ് ടീം ജേതാ­ക്ക­ളാ­യി.

ഫെല്‍ഡ്‌മെന്‍ റിക്രി­യേ­ഷന്‍ സെന്റ­റില്‍വെച്ച് നട­ത്ത­പ്പെട്ട മത്സ­ര­ങ്ങള്‍ സ്‌പോര്‍ട്‌സ് ഫോറം ചെയര്‍മാന്‍ ഷിജു ചെറി­യ­ത്തില്‍, കെ.­സി.­വൈ.­എല്‍. പ്രസി­ഡന്റ് ഷോണ്‍ മുല്ല­പ്പ­ള്ളിക്ക് ഗെയിം­ബോള്‍ നല്‍കി ഉദ്ഘാ­ടനം ചെയ്തു. ജീനോ കോതാ­ല­ടി­യില്‍, സണ്ണി ഇടി­യാ­ലില്‍, ജോര്‍ജ് തോട്ട­പ്പുറം എന്നി­വര്‍ വിവിധ വിഭാ­ഗ­ങ്ങ­ളിലെ ട്രോഫി­കള്‍ സമ്മാ­നി­ച്ചു. കെവിന്‍ തൊട്ടി­ച്ചി­റ, ജോസ് മണ­ക്കാ­ട്ട്, സിബി കദ­ളി­മറ്റം എന്നി­വര്‍ ടൂര്‍ണ്ണ­മെന്റിന് നേതൃത്വം നല്‍കി.