കെ.­സി.­എ­സ്. ബിസി­നസ് ഫോറം ട്രെയി­നിംഗ് ക്ലാസ്സ് നടത്തി

08:20am 6/8/2016
– ജീനോ കോതാ­ല­ടി­യില്‍
Newsimg1_40009129
ചിക്കാഗോ: ക്‌നാനായ കാത്ത­ലിക് സൊസൈറ്റി ബിസി­നസ് ഫോറ­ത്തിന്റെ ആഭി­മു­ഖ്യ­ത്തില്‍ ഗ്യാസ്‌സ്റ്റേ­ഷന്‍ ഉട­മ­സ്ഥര്‍ക്കും, മാനേ­ജര്‍മാര്‍ക്കുംവേണ്ടി­യുള്ള ഇല്ലി­നോയിസ് ക്ലാസ് എ.­ബി.­സി. യു.­എ­സ്.­റ്റി. ഓപ്പ­റേ­റ്റര്‍ ട്രെയി­നിംഗ് ക്ലാസ്സ് കമ്മ്യൂ­ണിറ്റി സെന്റ­റില്‍വെച്ച് വിജ­യ­ക­ര­മായി നട­ത്ത­പ്പെ­ട്ടു. അയോവ ബാര്‍ക്കര്‍ ലെമാര്‍ എഞ്ചി­നീ­യ­റിംഗ് കണ്‍സള്‍ട്ടന്റ് സ്ഥാപ­ന­ത്തിലെ പ്രോജക്ട് മാനേ­ജര്‍ ജെഫ് ഫിലിപ്പ്‌സ് ക്ലാസ്സെ­ടു­ത്തു.

കോഴ്‌സില്‍ പങ്കെ­ടു­ത്ത­വര്‍ക്ക് സര്‍ട്ടി­ഫി­ക്ക­റ്റു­കളും വിത­രണം ചെയ്തു. കെ.­സി.­എ­സ്. പ്രസി­ഡന്റ് ജോസ് കണി­യാ­ലി ആദ്യ സര്‍ട്ടി­ഫി­ക്കറ്റ് കെ.­സി.­സി.­എന്‍.­എ. മുന്‍ പ്രസി­ഡന്റ് ജോണി പുത്തന്‍പ­റ­മ്പി­ലിന് നല്‍കി വിത­രണം ഉദ്ഘാ­ടനം ചെയ്തു. കെ.­സി.­എ­സ്. ട്രഷ­റര്‍ സ്റ്റീഫന്‍ കിഴ­ക്കേ­ക്കു­റ്റ്, ജോയിന്റ് സെക്ര­ട്ടറി സണ്ണി ഇടി­യാ­ലില്‍, ബിസി­നസ് ഫോറം ചെയര്‍മാന്‍ സിറി­യക് കൂവ­ക്കാ­ട്ടില്‍, സന്‍ജു പുളി­ക്ക­ത്തൊ­ട്ടി­യില്‍, സൈമണ്‍ മുട്ടം, ജോയി കോട്ടൂര്‍ എന്നി­വര്‍ പ്രോഗ്രാ­മിന് നേതൃത്വം നല്‍കി.