കെ.­സി.­എസ്. സ്‌പോര്‍ട്‌സ് ഫോറം ടെന്നീസ് ടൂര്‍ണ­മെന്റ് നടത്തി

07;49 pm 6/10/2016

– ജീനോ കോതാ­ല­ടി­യില്‍
Newsimg1_62586856
ചിക്കാഗോ : ക്‌നാനായ കാത്ത­ലിക് സൊസൈറ്റി സ്‌പോര്‍ട്‌സ് ഫോറ­ത്തിന്റെ ആഭി­മു­ഖ്യ­ത്തില്‍ നട­ത്ത­പ്പെട്ട ടെന്നീസ് ടൂര്‍ണ­മെന്റില്‍ സിംഗിള്‍സ് വിഭാ­ഗ­ത്തില്‍ ആനന്ദ് ആക­ശാല ചാമ്പ്യനും ജോജോ ആല­പ്പാട്ട് റണ്ണര്‍ അപ്പും ആയി വിജ­യി­ച്ചു.

ഡബിള്‍സ് വിഭാ­ഗ­ത്തില്‍ ആനന്ദ് ആക­ശാ­ല, സജി വെള്ളാ­രം­കാ­ലാ­യില്‍ എന്നി­വര്‍ ചാമ്പ്യ­ന്മാരും, ജോജോ ആല­പ്പാ­ട്ട്, ജിമ്മി മണ­പ്പ­ള്ളില്‍ എന്നി­വര്‍ റണ്ണര്‍ അപ്പും ആയി. കെ.­സി.­എസ് ഔട്ട് ഡോര്‍ കമ്മിറ്റി ചെയര്‍മാന്‍ ജോജോ ആല­പ്പാ­ട്ട് ടൂര്‍ണ­മെന്റിന് നേതൃത്വം നല്‍കി. വിജ­യി­കളെ കെ.­സി.­എസ്. പ്രസി­ഡന്റ് ജോസ് കണി­യാലി അഭി­ന­ന്ദി­ച്ചു.