08:40am 23/5/2016
തിരുവനന്തപുരം: മുതിര്‍ന്ന സി.പി.എം നേതാവും മുന്‍ എം.എല്‍.എയുമായ കെ. അനിരുദ്ധന്‍ (91) അന്തരിച്ചു. ഞായറാഴ്ച രാത്രി 11.55ന് വഴുതക്കാട് ഗ്രേസ് കോട്ടേജിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.
1963ലെ രണ്ടാം നിയമസഭയില്‍ അംഗമായിരുന്നു. ട്രേഡ് യൂനിയന്‍ പ്രവര്‍ത്തനത്തിലൂടെ പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്ന അനിരുദ്ധന്‍ സംശുദ്ധ വ്യക്തിത്വത്തിന് ഉടമയായിരുന്നു. ഭാര്യ ഗവ. വിമണ്‍സ് കോളജ് മുന്‍ അധ്യാപിക പ്രൊഫ. കെ. സുധര്‍മ.
ആറ്റിങ്ങല്‍ എം.പി ഡോ. എ.സമ്പത്ത് എം.പി, എ. കസ്തൂരി (എന്‍ജിനീയര്‍) എന്നിവര്‍ മക്കളാണ്. മരുമക്കള്‍ ലിസി സമ്പത്ത്, ലളിത കസ്തൂരി.