കെ.എച്ച്.എന്‍.എ മിഡ്‌വെസ്റ്റ് റീജിയണല്‍ സംഗമം: കിക്ക് ഓഫ് ഓഗസ്റ്റ് 28-ന്

09:33 am 23/8/2016

സതീശന്‍ നായര്‍
Newsimg1_16776185
ചിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഒക്‌ടോബര്‍ എട്ടിനു നടക്കുന്ന മിഡ്‌വെസ്റ്റ് റീജിയണല്‍ സംഗമത്തിന്റെ കിക്ക്ഓഫ് ഓഗസ്റ്റ് 28-നു ഞായറാഴ്ച വൈകുന്നേരം 5.30 മുതല്‍ മൗണ്ട് പ്രോസ്‌പെക്ടസിലുള്ള കണ്‍ട്രി ഇന്നില്‍ (2200 S. Elmhurst Road, MT. Prospect) വച്ചു നടത്തുന്നതാണെന്ന് ചെയര്‍മാന്‍ പ്രസന്നന്‍ പിള്ള അറിയിച്ചു.

മിഡ്‌വെസ്റ്റ് റീജിയണിലുള്ള എല്ലാ ഹൈന്ദവ കുടുംബങ്ങളേയും സംഘാടകര്‍ സ്വാഗതം ചെയ്യുന്നു. കിക്ക്ഓഫില്‍ പങ്കെടുക്കുകയും, അതോടൊപ്പം ഒക്‌ടോബര്‍ എട്ടിനു നടക്കുന്ന റീജിയണല്‍ സംഗമത്തില്‍ പങ്കെടുത്ത് ഈ ചടങ്ങ് ഒരു വന്‍ വിജയമാക്കിത്തീര്‍ക്കണമെന്നും സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

ചടങ്ങില്‍ പങ്കെടുക്കുവാനും കൂടുതല്‍ വിവരങ്ങള്‍ക്കും പ്രസന്നന്‍പിള്ള (630 935 2990), എം.എന്‍.സി നായര്‍ (217 649 1146).