1:13pm 12/3/2016
ജോയിച്ചന്‍ പുതുക്കുളം
ഫ്‌ളോറിഡ: കെ.എച്ച്.എന്‍.എ യുവ ദേശീയ അധ്യക്ഷന്‍ ആയി ഹരി ശിവരാമനെയും ഉപാധ്യക്ഷന്‍ ആയി ബിനീഷ് വിശ്വംഭരനെയും തിരഞ്ഞെടുത്തതായി പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ അറിയിച്ചു .ബാല്യ കാലം മുതല്‍ സാമൂഹ്യ സംഘടനാ രംഗത്ത് വ്യക്തി വൈഭവം തെളിയിച്ചിട്ടുള്ള ഹരി ഹ്യുസ്റ്റണി ലെ ഹൈന്ദവ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ വര്‍ഷങ്ങളായി സജീവ സാന്നിധ്യം അറിയിക്കുന്നു .കൂടാതെ നാരായണീയം പഠനക്ലാസ് ഉള്‍പ്പടെ ഭാരതീയ പൈതൃക വിജ്ഞാന ശാഖകളുടെ പ്രചരണത്തിനും അത് വരും തലമുറകളിലേക്ക് പകര്‍ന്നു കൊടുക്കുന്നതിനുള്ള വിവിധ കര്‍മ പരിപാടികളിലും അദ്ദേഹം ഇപ്പോള്‍ വ്യാപൃതനാണ്. ബിനീഷ് ആകട്ടെ കേരളാ ഹിന്ദുസ് ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ മുന്‍ ട്രഷറര്‍ ഉള്‍പ്പടെ ഫ്‌ളോറിഡയിലെ ഹൈന്ദവ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന വ്യക്തിത്വം. തൊഴില്‍ പരമായി ഇരുവരും മെഡിക്കല്‍ രംഗം പ്രധാന പ്രവര്‍ത്തന മേഖലയായി സ്വീകരിച്ചവരാണ് .
ഇവരെ കൂടാതെ നോര്‍ത്ത് അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ചു അനീഷ് രാഘവന്‍ (നോര്‍ത്ത് കരോലിന ),ബൈജു മേനോന്‍ (ഇല്ലിനോയ്), ദീപക് പിള്ള (ഡി സി),റിനു പിള്ള (ഒഹിയോ) , സന്ദീപ് പാലക്കല്‍ (മിഷിഗണ്‍ ), ഗോപ കുമാര്‍ (ഡാളസ്),മധു ചെറിയേ ടത്തു (ന്യൂ ജേര്‍സി ),സുനില്‍ നായര്‍ (സാന്‍ ഫ്രാന്‍സിസ്‌കോ),സുരേഷ് നായര്‍ (ഇല്ലിനോയ്) തുടങ്ങിയവര്‍ സമിതി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു .കെ.എച്ച്.എന്‍എ യുവജന കുടുംബ സംഗമം മെയ് 6 മുതല്‍ 8 വരെ നോര്‍ത്ത് കരോലിനയിലെ ഷാര്‍ലറ്റില്‍ വച്ച് നടത്തും. അതിനായുള്ള ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്ന് ഇവന്റ് കമ്മിറ്റി ചെയര്‍ അംബികാ ശ്യാമള അറിയിച്ചു . രഞ്ജിത് നായര്‍ അറിയിച്ചതാണിത്.