കെ.എച്ച്.എന്‍.എ ശുഭാരംഭം ഷിക്കാഗോയില്‍ നടന്നു –

10:11 pm 29/10/2016

സതീശന്‍ നായര്‍
Newsimg1_95290840
ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ 2017 ജൂലൈ ഒന്നു മുതല്‍ നാലുവരെ ഡിട്രോയിറ്റില്‍ വച്ചു നടത്തുന്ന ഗ്ലോബല്‍ ഹിന്ദു സംഗമത്തിന്റെ മദ്ധ്യമേഖലാ ശുഭാരംഭം ഗ്ലെന്‍വ്യൂവിലുള്ള വിന്‍ഡം ഗ്ലെന്‍വ്യൂ സ്യൂട്ട്‌സില്‍ വച്ചു നടന്നു. മദ്ധ്യമേഖലാ ഹിന്ദു സംഗമം ചെയര്‍മാന്‍ പ്രസന്നന്‍ പിള്ളയുടെ അധ്യക്ഷതയില്‍ കൂടിയ യോഗം കെ.എച്ച്.എന്‍.എ പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍, മദ്ധ്യമേഖലാ സംഗമം ചെയര്‍മാന്‍ പ്രസന്നന്‍ പിള്ള, സെക്രട്ടറി രാജേഷ് കുട്ടി, ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍ ശിവന്‍ മുഹമ്മ, കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍ സതീശന്‍ നായര്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

സങ്കുചിതമായ ജാതി വ്യവസ്ഥകള്‍ക്കും പ്രാദേശിക താത്പര്യങ്ങള്‍ക്കും ഉപരിയായി വടക്കേ അമേരിക്കയിലെ ഭൂരിഭാഗം ഹിന്ദു കുടുംബങ്ങളേയും പങ്കെടുപ്പിച്ചുകൊണ്ട് 2017-ല്‍ ഡിട്രോയിറ്റില്‍ നടക്കുന്ന ഗ്ലോബല്‍ ഹിന്ദു സംഗമം എന്തുകൊണ്ടും നിങ്ങളേവര്‍ക്കും സംതൃപ്തിയേകുമെന്നതില്‍ സംശയം വേണ്ടെന്നു പ്രസിഡന്റ് അദ്ദേഹത്തിന്റെ ആമുഖ പ്രസംഗത്തില്‍ ഏവരേയും ഓര്‍മ്മിപ്പിച്ചു.

മിഡ്‌വെസ്റ്റ് മേഖലയില്‍ നിന്നും ആദ്യ സ്‌പോണ്‍സര്‍ഷിപ്പ് നടേശന്‍ മാധവനില്‍ നിന്നും പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ സ്വീകരിച്ചു. കൂടാതെ സ്‌പോണ്‍സര്‍മാരായ വാസുദേവന്‍ പിള്ള, ചന്ദ്രന്‍പിള്ള എന്നിവരില്‍ നിന്നും സ്‌പോണ്‍സര്‍ഷിപ്പ് സ്വീകരിച്ചു.

ശുഭാരംഭ ചടങ്ങിനോടനുബന്ധിച്ച് വിവിധ കലാപരിപാടികളും നടന്നു. ചടങ്ങില്‍ ട്രഷറര്‍ സുദര്‍ശന കുറുപ്പ്, ജോയിന്റ് ട്രഷറര്‍ രഘുനാഥന്‍, മദ്ധ്യമേഖലാ കണ്‍വന്‍ഷന്‍ കണ്‍വീനര്‍ എം.എന്‍.സി നായര്‍, ജോയിന്റ് സെക്രട്ടറി കൃഷ്ണരാജ്, ബോര്‍ഡ് മെമ്പര്‍മാരായ അരവിന്ദ് പിള്ള, പി.എസ് നായര്‍, വി. ഗോപാലകൃഷ്ണന്‍, സുധീര്‍ പ്രയാഗ, വിനോദ് വരപ്രവന്‍, ട്രസ്റ്റി മെമ്പര്‍മാരായ ശിവന്‍ മുഹമ്മ, രാധാകൃഷ്ണന്‍, സ്പിരിച്വല്‍ ഫോറം ചെയര്‍ ആനന്ദ് പ്രഭാകര്‍, വിമന്‍സ് ഫോറം ചെയര്‍ ഡോ. സുനിത നായര്‍, മുന്‍ പ്രസിഡന്റുമാരായ അനില്‍കുമാര്‍ പിള്ള, ടി.എന്‍. നായര്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

ചടങ്ങില്‍ അനിലാല്‍ ശ്രീനിവാസന്‍, അരവിന്ദ് പിള്ള, ദേവി ജയന്‍ എന്നിവര്‍ എം.സിമാരായിരുന്നു.