കെ.എച്ച്.എന്‍.എ സുവനീറിലേക്ക് കൃതികള്‍ ക്ഷണിക്കുന്നു

12:00pm 17/8/2016

സതീശന്‍ നായര്‍
Newsimg1_90740421
ചിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നേര്‍ത്ത് അമേരിക്കയുടെ മിഡ്‌വെസ്റ്റ് റീജിയണല്‍ സംഗമത്തോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സുവനീറിലേക്ക് കൃതികള്‍ ക്ഷണിക്കുന്നതായി സംഘാടര്‍ അറിയിച്ചു.

ഹൈന്ദവ സംസ്കാരത്തെ ആസ്പദമാക്കിയുള്ള ലേഖനങ്ങളും കവിതകളും, വിവരണങ്ങളുമായിരിക്കണം അയയ്‌ക്കേണ്ടത്. സെപ്റ്റംബര്‍ പത്താംതീയതിക്കുമുമ്പായി കിട്ടുന്നവ മാത്രമേ പ്രസിദ്ധീകരണത്തിനായി പരിഗണിക്കുകയുള്ളൂ. കൂടാതെ സുവനീറിലേക്ക് പരസ്യങ്ങളും ക്ഷണിച്ചുകൊള്ളുന്നു.

സുവനീറിന്റെ പ്രസിദ്ധീകരണത്തിനായി മഹേഷ് നായര്‍ കണ്‍വീനറായി കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു. ആനന്ദ് പ്രഭാകര്‍, അനിലാല്‍ ശ്രീനിവാസന്‍, രാധാകൃഷ്ണന്‍ നായര്‍, രതിദേവി, സതീശന്‍ നായര്‍, ഉമാ രാജ, വി. ഗോപാലകൃഷ്ണന്‍ എന്നിവരാണ് മറ്റ് കമ്മിറ്റി അംഗങ്ങള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്: മഹേഷ് നായര്‍ (630 664 7431).