കെ.എസ്.ആര്‍.ടി.സി: ജനത്തെ ബുദ്ധിമുട്ടിക്കില്ല -ഗതാഗതമന്ത്രി

01:30 pm 09/11/2016
download (3)
തിരുവനന്തപുരം: നോട്ടുകള്‍ അസാധുവാക്കിയുള്ള തീരുമാനം കേന്ദ്രം പ്രഖ്യാപിച്ചെങ്കിലും കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ജനത്തിന് ബുദ്ധിമുട്ട് ഉണ്ടാകില്ളെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു. 500, 1000 നോട്ടുകളുമായി കയറുന്ന യാത്രക്കാരന്‍െറ കൈയില്‍ നിന്ന് കണ്ടക്ടര്‍മാര്‍ പണം വാങ്ങും. കോര്‍പറേഷന്‍ സാധാരണ കലക്ഷന്‍ തുക ബാങ്കുകളിലാണ് നിക്ഷേപിക്കുന്നത്. അതുകൊണ്ട് യാത്രക്കാര്‍ തരുന്ന 500, 1000 നോട്ടുകളും ബാങ്കുകളില്‍ അടയ്ക്കാം.
കേന്ദ്ര സര്‍ക്കാര്‍ തീരുമാനം തിടുക്കത്തിലായിപ്പോയെന്നും കള്ളപ്പണം തടയാന്‍ ഇത് ഫലപ്രദമാകുമെന്നതില്‍ പ്രതീക്ഷയില്ളെന്നും മന്ത്രി പറഞ്ഞു.