കെ എസ് ഇ ബി നവംബർ 17 വരെ വൈദ്യുതി വിശ്ചേദിക്കില്ല

4e73233b_kseb
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പഴയ 500, 1000 എന്നീ നോട്ടുകള്‍ നിരോധിച്ച സാഹചര്യംമൂലം ഉപഭോക്താക്കള്‍ക്ക് പണമടയ്ക്കുന്നതിന് വൈദ്യുതി വകുപ്പ് ഉപഭോക്താക്കൾക്ക് സാവകാശം അനുവദിച്ചു .ബുദ്ധിമുട്ടനുഭവിക്കുന്നതായി വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്നാണ് പണമടയ്ക്കാനുള്ള തീയതി നവംബര്‍ 17 വരെ നീട്ടി നല്‍കാന്‍ തീരുമാനിച്ചത്.
അതുവരെ പണമടയ്ക്കാത്ത കാരണത്താല്‍ ഉപഭോക്താക്കളുടെ വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കുന്നതല്ല. അതോടൊപ്പം കുടിശ്ശികയുള്ള ഉപഭോക്താക്കള്‍ക്കും ചെക്ക് മുഖേന പണമടയ്ക്കാനുള്ള അവസരവുമുണ്ടാകും