കെ. എസ്. ലൂക്കോസ് ന്യൂയോര്‍ക്കില്‍ നിര്യാതനായി

09:57am 22/6/2016
Newsimg1_8099816
ന്യൂഹൈഡ് പാര്‍ക്ക്, ന്യൂയോര്‍ക്ക്: കെ.എസ്. ലൂക്കോസ് (സീസന്‍) 64 നിര്യാതനായി. കൊല്ലം കരുനാഗപ്പളളി കൊല്ലക കടുവങ്കല്‍ സാമുവേല്‍- തങ്കമ്മ ദമ്പതികളുടെ നാലു മക്കളില്‍ രണ്ടാമനായിരുന്നു. ന്യൂയോര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്‍റ് ഓഫ് ഹൗസിംഗില്‍ റെന്‍റ് എക്‌സാമിനറായി സേവനമനുഷ്ഠിച്ചതിനുശേഷം വിശ്രമ ജീവിതം നയിച്ചുവരികയായിരന്നു. പന്‍മനമനയില്‍ ഹൈസ്കൂളിലും ഫാത്തിമാ മാതാ നാഷണല്‍ കോളജിലും വിദ്യഭ്യാസത്തിനുശേഷം ന്യൂഡല്‍ഹിയില്‍ കേന്ദ്ര സെക്രട്ടറിയേറ്റില്‍ വിദ്യാഭ്യാസവകുപ്പില്‍ ജോലി ചെയ്തു. തുടര്‍ന്നു കേരളത്തില്‍ തിരിച്ചെത്തി കേരള ഗവര്‍മെന്‍റ് സര്‍വ്വീസില്‍ ജോലി ചെയ്തു. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡില്‍ ദീര്‍ഘകാലം ലീഗല്‍ ഡിപ്പാര്‍ട്ടുമെന്‍റില്‍ സേവനമനുഷ്ഠിച്ചിരുന്നു. ഇതിനിടെ കേരള ലോ അക്കാദമിയില്‍ നിന്നു നിയമ ബിരുദവും സമ്പാദിച്ചു. 1992 -ല്‍ അമേരിക്കയിലെത്തിയ ലൂക്കോസ് കുടുംബസമേതം ന്യൂയോര്‍ക്കിലെ ന്യൂഹൈഡ് പാര്‍ക്കില്‍ താമസിച്ചുവരികയായിരുന്നു.

കൊല്ലം കൊടുവിള തളയത്തില്‍ സൂസമ്മയാണ് ഭാര്യ.
മക്കള്‍: ആരണ്‍, റൂബി. മരുമക്കള്‍: മെലീസ, സിറിള്‍ വര്‍ഗീസ്. കൊച്ചുമകള്‍: ആബിഗെയില്‍.
സഹോദരങ്ങള്‍: സാറാമ്മ(ബാവമ്മ) ഭര്‍ത്താവ് ആമോസ് മത്തായി, സൂസന്‍(ഓമന) ഭര്‍ത്താവ് ബഞ്ചമിന്‍ ജോര്‍ജ്., ജോണ്‍(രാജു) ഭാര്യ മറിയാമ്മ(ഓമന).

കൊല്ലക മാര്‍ത്തോമ്മ ഇടവകയിലെ സജീവ അംഗമായിരുന്ന ലൂക്കോസ് ന്യൂയോര്‍ക്കില്‍ ബഥേല്‍ ക്രിസ്ത്യന്‍ അസംബ്ലിയിലെ അംഗമായിരുന്നു.

പൊതുദര്‍ശനം: ജൂണ്‍ 22 ബുധനാഴ്ച വൈകുന്നേരം 6 മണി മുതല്‍ 9 മണി വരെ ന്യൂഹൈഡ് പാര്‍ക്ക് ന്യൂയോര്‍ക്കിലെ 2175 ജറിക്കോ റ്റേണ്‍പൈക്കിലുള്ള പാര്‍ക്ക് ഫ്യൂണറല്‍ ചാപ്പല്‍സില്‍.
Viewing: Wednesday, June 22, 2016 from 6-9 p.m. at Park Funeral Chapels, 2175 Jericho Turnpike, New Hyde Park, N.Y. 11040.

സംസ്ക്കാരം: ജൂണ്‍ 23 വ്യാഴാഴ്ച രാവിലെ 8.30 മുതല്‍ 10 മണി വരെ പാര്‍ക്ക് ഫ്യൂണറല്‍ ചാപ്പലില്‍ നടക്കുന്ന ശുശ്രൂഷയെത്തുടര്‍ന്ന്് ന്യൂയോര്‍ക്കിലെ ഗ്രേയ്റ്റ്‌നെക്ക് ഓള്‍ സെയിന്‍റ്‌സ് സെമിത്തേരിയില്‍.
Internment: After services at Park Funeral Chapels, 2175 Jericho Turnpike, New Hyde Park, . NY11040 on Thursday, June 23, 2016 from 8.30-10 a.m, at All Saints Cemetery, Great Neck, NY 11024