കെ.വി ടിവി ഫിലിം അവാര്‍ഡ് : സംഗീത വിസ്മയമായ അമേരിക്കയിലെ പ്രഥമ ഫിലിം അവാര്‍ഡ്

09:45am 11/7/2016

Newsimg1_31953240
ഷിക്കാഗോ: അമേരിക്കയില്‍ ആദ്യമായി അരങ്ങേറുന്ന കെ വി ടിവി ഫിലിം അവാര്‍ഡ് സംഗീത വിസ്മയമാകും എന്ന് ഉറപ്പായി കഴിഞ്ഞു. ജൂലായ്­ 23 ശനിയാഴ്ച്ച വൈകുന്നേരം ഷിക്കാഗോയിലെ പ്രസിദ്ധമായ ഗെയ്റ്റ് വെ (കപ്പര്‍ണ്ണിക്കസ്) തിയേറ്ററില്‍ മലയാളം സിനിമാ ലോകത്തെ മിന്നും താരങ്ങള്‍ എത്തുമ്പോള്‍ കാണികളെ കാത്തിരിക്കുന്നത് ഇതുവരെയും അമേരിക്കന്‍ മലയാളികള്‍ ദര്‍ശിച്ചിട്ടില്ലാത്ത സംഗീതവിരുന്നായിരിക്കും. ദേശീയ അവാര്‍ഡ് ജേതാവും ചാര്‍ളി, എന്ന് നിന്റെ മൊയ്ദീന്‍, ടൂ കണ്ട്രീസ് എന്നീ സിനിമകള്‍ അടക്കം നിരവധി സിനിമകളിലെ സംഗീത സംവിധാനത്തിലൂടെ മലയാളികളുടെ ഹ്രദയം കവര്‍ന്ന ഗോപീ സുന്ദര്‍, ഈ അടുത്ത നാളുകളില്‍ പ്രേമത്തിലൂടെയും ചാര്‍ളിയിലൂടെയും മലയാളി യുവത്വത്തിന്റെ സംഗീത സാമ്രാട്ടായി മാറിയ വിജയ്­ യേശുദാസ് എന്നിവര്‍ ഒന്നിക്കുമ്പോള്‍, കെ വി ടിവി അവാര്‍ഡ് നൈറ്റ് സംഗീത വിസ്മയമാകും എന്ന് സംശയമില്ല. ലണ്ടന്‍ സ്കൂള്‍ ഓഫ് മ്യൂസിക്കില്‍ നിന്നും പഠിച്ചിറങ്ങി, കേരളത്തിലെ സംഗീത സദസ്സുകളുടെ ഒഴിവാക്കാനാകാത്ത സാന്നിധ്യമായി മാറികാഴിഞ്ഞിരിക്കുന്ന വില്ല്യം ഫ്രാന്‍സിസും, ആലപ്പുഴയില്‍ നിന്നും എത്തി കേരളത്തിലും കേരളത്തിനു പുറത്തും നിരവധി സ്‌റ്റേജുകളില്‍ ഫ്‌ലൂട്ടിലും സാക്‌സോഫോണിലും കഴിവ് തെളിയിട്ടുള്ള ജോസി ആലപ്പിയും, അമേരിക്കയില്‍ കര്‍ണ്ണാട്ടിക് ­ ഹിന്ദുസ്ഥാനി ­ വെസ്‌റേറണ്‍ ഫ്യൂഷനിലൂടെ താളവിസ്മയം തീര്‍ത്തുകൊണ്ട് നിരവധി സ്‌റ്റേജുകളില്‍ മലയാളിയുടെ സ്വകാര്യ അഹങ്കാരമായി മാറി കഴിഞ്ഞിരിക്കുന്ന ജോമി ജോര്‍ജ്ജും സംഗീത വിരുന്നിന് പശ്ചാത്തലമേകുവാനായി സ്‌റ്റേജ് കീഴടക്കാന്‍ എത്തുമ്പോള്‍ അമേരിക്കന്‍ മലയാളികളെ സംബധിച്ചിടത്തോളം ഇത് ഒരു ഉജ്ജ്വല സംഗീത വിരുന്നു ആസ്വദിക്കുവാനുള്ള അവസരമാകും.

പരിപാടിയുടെ ടിക്കറ്റുകള്‍ക്ക് ഇതിനകം തന്നെ വന്‍ സ്വീകാര്യതായാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഷിക്കാഗോ നോര്‍ത്ത് സബര്‍ബുകളിലെ പ്രമുഖ ഇന്ത്യന്‍ സ്‌റ്റോറുകളായ പി ആന്‍ഡ് പി, കൈരളി ഫുഡ്‌സ്, മലബാര്‍ കേറ്ററിംഗ്, മഹാരാജ ഫുഡ്‌സ്, ഇലൈറ്റ്‌സ് കേറ്ററിംഗ് എന്നിവടങ്ങളിലും ഓണ്‍ലൈനിലും (www.keralavoice.in, www.knanayavoice.com, www.kottayamvoice.com) ടിക്കറ്റുകള്‍ ലഭ്യമാണ്.

പരിപാടിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക സാജു കണ്ണമ്പള്ളി:847­791­1824 അനില്‍ മറ്റത്തികുന്നേല്‍:773­280­363