കെ.സി ചാക്കോ (കുഞ്ഞുസാര്‍- 97) നിര്യാതനായി

08:53 7/5/2016
Newsimg1_13054997

മാവേലിക്കര പുതിയകാവ് കുറ്റിശേരില്‍ പരേതനായ ചാക്കോ വക്കീലിന്റെ മകന്‍ ചങ്ങനാശേരി ബര്‍ക്കുമാന്‍സ് ഹൈസ്കൂള്‍ റിട്ടയേര്‍ഡ് അധ്യാപകന്‍ കെ.സി ചാക്കോ (കുഞ്ഞുസാര്‍- 97) നിര്യാതനായി. സംസ്കാരം മെയ് 8-നു ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് വസതിയിലെ ശുശ്രൂഷകള്‍ക്കുശേഷം പുതിയകാവ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍.

കുറ്റിശേരില്‍ ഗ്രൂപ്പ് ഓഫ് ഇന്‍ഡസ്ട്രീസിന്റെ സ്ഥാപകനാണ്. ഭാര്യ: അയിരൂര്‍ കുരുടാമണ്ണില്‍ കുളങ്ങര പരേതയായ കെ.സി. മേരിക്കുട്ടി (റിട്ട. ഹെഡ്മിസ്ട്രസ്, തലശേരി ഗവ. ഗേള്‍സ് എച്ച്.എസ്.എസ്). മക്കള്‍: കെ.സി ജേക്കബ് (റിട്ട. വര്‍ക്‌സ് മാനേജര്‍, അലിന്‍ഡ്, മാന്നാര്‍), മാത്യു സി. കുറ്റിശേരില്‍ (കെ.പി.സി.സി വിചാര്‍ വിഭാഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി), നൈനാന്‍ സി. കുറ്റിശേരില്‍ (ഡി.സി.സി ജനറല്‍ സെക്രട്ടറി), തോമസ് സി. കുറ്റിശേരില്‍ (മാവേലിക്കര നഗരസഭ മുന്‍ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍). മരുമക്കള്‍: മറിയാമ്മ ഐസക് (റിട്ട. പ്രൊഫസര്‍ പത്തനംതിട്ട കാതോലിക്കേറ്റ് കോളജ്), മറിയാമ്മ മാത്യു (മലപ്പുറം ചേരൂര്‍ പിപിടിഎംവൈ എച്ച്.എസ്.എസ്), ടി. ആന്‍സി ജോസഫ് മണിമല, ജിജി മേരി ഈപ്പന്‍ (വില്ലേജ് ഓഫീസര്‍, ഉപ്പള, കാസര്‍ഗോഡ്)