കേജരിവാളിന്റെ ഭാര്യ റവന്യു സര്‍വീസില്‍നിന്നും വിരമിച്ചു

10:20am 13/7/2016
download (7)
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി കേജരിവാളിന്റെ ഭാര്യ സുനിത ഇന്ത്യന്‍ റവന്യു സര്‍വീസില്‍നിന്നും വിരമിച്ചു. ആദായ നികുതി വകുപ്പില്‍ 22 വര്‍ഷത്തെ സേവനത്തിനു ശേഷമാണ് സുനിത വിരമിച്ചത്. ആദായ നികുതി അപ്പീല്‍ ട്രൈബ്യൂണല്‍ കമ്മീഷണറായി സേവനം അനുഷ്ടിക്കുമ്പോഴാണ് രാജി.

കേന്ദ്രവും ഡല്‍ഹി സര്‍ക്കാരും തമ്മിലുള്ള രാഷ്ട്രീയ വടംവലിയില്‍ കരുവാക്കപ്പെടുമോയെന്ന ഭയംകൊണ്ടാണ് സുനിത രാജിവച്ചതെന്നാണ് കേജരിവാളുമായും അടുത്ത വൃത്തങ്ങള്‍ പറയുന്നത്. 51 കാരിയായ