കേന്ദ്രമന്ത്രിമാര്‍ ജിതേന്ദ്ര സിങ് ചെലവഴിച്ചത് 1500 കോടി

12:35pm 17/3/2016
download (2)

ന്യൂഡല്‍ഹി: പോയ മൂന്നു വര്‍ഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ വിദേശ സന്ദര്‍ശനങ്ങള്‍ക്കായി 1500 കോടി രൂപ ചെലവഴിച്ചുവെന്ന് കേന്ദ്രസര്‍ക്കാര്‍. ലോക്‌സഭയില്‍ കേന്ദ്രസഹമന്ത്രി ജിതേന്ദ്ര സിങ് എഴുതി നല്‍കിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്.

201415 വര്‍ഷത്തില്‍ 509.91 കോടി, 201314 വര്‍ഷത്തില്‍ 434.94 കോടി, 201213 വര്‍ഷത്തില്‍ 593.09 കോടി എന്നിങ്ങനെയാണ് ചെലവഴിച്ച തുക. പേഴ്‌സണല്‍ വകുപ്പാണ് ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചത്. 201415 കാലഘട്ടത്തില്‍ മാത്രം പേഴ്‌സണല്‍ വകുപ്പ് ചെലവഴിച്ചത് 351.65 കോടി രൂപയാണ്. 201314ല്‍ 289.92 കോടിയും 201213ല്‍ 453.95 കോടിയും മന്ത്രിമാരുടെ വിദേശ സന്ദര്‍ശനങ്ങള്‍ക്കായി ചെലവഴിച്ചു.

ആഭ്യന്തര മന്ത്രാലയം 30.24 കോടി രൂപയാണ് 201415 കാലഘട്ടത്തില്‍ ചെലവഴിച്ചത്. വ്യവസായം, ടൂറിസം മന്ത്രാലയങ്ങള്‍ 201415 കാലഘട്ടത്തില്‍ യഥാക്രമം 6.95 കോടി, 9.45 കോടി രൂപയാണ് വിദേശ യാത്രകള്‍ക്കായി ചെലവഴിച്ചത്.