കേന്ദ്രമന്ത്രിയുടെ എസ്‌കോര്‍ട്ട് വാഹനമിടിച്ച് ഒരു ബൈക്ക് യാത്രക്കാരന്‍ മരിച്ചു

01:59pm 10/7/2016
b4662db0-1bf2-48f1-8e0b-09ef787bf292_16x9_600x338

പാറ്റ്‌ന: കേന്ദ്രമന്ത്രി രാം ക്രിപാല്‍ യാദവിന്റെ വാഹനവ്യൂഹത്തിലെ ജീപ്പ് ബൈക്കുമായി കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ബൈക്ക് യാത്രക്കാരനായ യുവാവാണ് മരിച്ചത്. അപകടത്തില്‍ മന്ത്രിയുടെ ആറ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു. ശനിയാഴ്ച പാറ്റ്‌നയിലെ ദേവ്‌ദെഹാനിലായിരുന്നു അപകടം. മന്ത്രി പാറ്റ്‌നയിലേക്ക് പോകുകയായിരുന്നു. മന്ത്രിക്ക് അകമ്പടിപോയ വാഹനമാണ് അപകടമുണ്ടാക്കിയത്.