കേന്ദ്രമന്ത്രിയുടെ പ്രസംഗം ചൊല്ലി : പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം

07:32pm 01/2/2016
th (1)
ന്യൂഡല്‍ഹി: കേന്ദ്ര മാനവ വിഭവശേഷി സഹമന്ത്രി റാം ശങ്കര്‍ കത്താരിയയുടെ വിവാദ പ്രസംഗത്തെ ചൊല്ലി പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം. ലോക്‌സഭയില്‍ കോണ്‍ഗ്രസ് കക്ഷി നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെയും ജ്യോതിരാദിത്യ സിന്ധ്യയും രാജ്യസഭയില്‍ കോണ്‍ഗ്രസ് നേതാവ് ആനന്ദ ശര്‍മയും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. കത്താരിയുടെ പ്രസംഗത്തെക്കുറിച്ച് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് പ്രതികരിക്കണമെന്ന് ഖാര്‍ഗെ ആവശ്യപ്പെട്ടു.

ആഗ്രയില്‍ കൊല്ലപ്പെട്ട വി.എച്ച്.പി നേതാവ് അരുണ്‍ മാഥൂറിന്റെ അനുസ്മരണ ചടങ്ങിലായിരുന്നു കത്താരിയയുടെ വിവാദ പ്രസംഗം. മുസ് ലിംകളെ രാക്ഷസന്മാരും രാവണന്റെ അനുയായികളായുമാണ് പ്രസംഗത്തില്‍ പരാമര്‍ശിച്ചത്. അവസാന യുദ്ധത്തിന്തയാറെടുക്കാന്‍ സംഘ്പരിവാര്‍ നേതാക്കളോട് കത്താരിയ യോഗത്തില്‍ ആഹ്വാനം ചെയ്‌തെന്നുമാണ് മാധ്യമ റിപ്പോര്‍ട്ട്.