കേന്ദ്രസര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസനയം ഉടന്‍ പ്രഖ്യാപിക്കും

12.00 AM 18-05-2016
smriti-irani
കേന്ദ്രസര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസനയം ഉടന്‍ പ്രഖ്യാപിക്കുമെന്നു മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനി. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ നയം പ്രഖ്യാപിക്കുമെന്നു മന്ത്രി അറിയിച്ചു. നയരൂപീകരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ 1.10 ലക്ഷം ഗ്രാമങ്ങളില്‍നിന്നും 1,500 ഓളം നഗരസഭകളില്‍നിന്നും നിര്‍ദേശങ്ങള്‍ സ്വീകരിച്ചു. ഇവയെല്ലാം ക്രോഡീകരിച്ച് വിദ്യാഭ്യാസ കൗണ്‍സിലിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് വിദഗ്ധരാണു നയം രൂപീകരിച്ചതെന്നും മന്ത്രി പറഞ്ഞു.
വരുന്ന 15-20 ദിവസങ്ങള്‍ക്കുള്ളില്‍ നയം പുറത്തിറക്കും. ആദ്യമായാണു വിദ്യാഭ്യാസ നയ രൂപീകരണത്തില്‍ ഗ്രാമങ്ങളിലുള്ള ആളുകളില്‍നിന്ന് അഭിപ്രായം ശേഖരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.