കേന്ദ്ര ഇന്‍റലിജന്‍സ് ബ്യൂറോ വിളിച്ച് ചേര്‍ത്ത ഉന്നതതല യോഗം ഇന്ന് ദില്ലിയില്‍ ചേരും.

12:00pm 12/07/2016
download (6)
ന്യൂഡൽഹി: കേന്ദ്ര ഇന്‍റലിജന്‍സ് ബ്യൂറോ വിളിച്ച് ചേര്‍ത്ത ഉന്നതതല യോഗം ഇന്ന് ദില്ലിയില്‍ ചേരും. ആഭ്യന്തര മന്ത്രാലയം വിളിച്ച വിവിധ അന്വേഷണ ഏജന്‍സികളുടെ യോഗത്തില്‍ പങ്കെടുക്കുന്നതിനായി സംസ്ഥാന ഇന്‍റലിജന്‍സ് മേധാവി എ.ഡി.ജി.പി ആര്‍. ശ്രീലേഖ ഡല്‍ഹിയിലെത്തി. 11മണിക്കാണ് യോഗം.

കാണാതായ മലയാളികളെ കുറിച്ചും ഐ.എസ് ബന്ധം സംബന്ധിച്ചുമുള്ള നിലവിലെ കണ്ടെത്തലുകളും അന്വേഷണ പുരോഗതിയും യോഗത്തില്‍ വിലയിരുത്തും. റോ മേധാവികളുമായും എ.ഡി.ജി.പി കൂടിക്കാഴ്ച നടത്തിയേക്കും.