കേന്ദ്ര ജീവനക്കാര്‍ക്ക് ശമ്പള കുടിശ്ശിക ഒറ്റത്തവണയായി നല്‍കും

09:26 AM 30/07/2016
download
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏഴാം ശമ്പള കമീഷന്‍ റിപ്പോര്‍ട്ട് പ്രകാരമുള്ള ശമ്പള കുടിശ്ശിക ആഗസ്റ്റ് മാസത്തെ ശമ്പളത്തിനൊപ്പം ഒറ്റത്തവണയായും രൊക്കം പണമായും നല്‍കുമെന്ന് സര്‍ക്കാര്‍. മന്ത്രിസഭ അംഗീകരിച്ച് വിജ്ഞാപനം ചെയ്ത പുതുക്കിയ ശമ്പളനിരക്ക് കഴിഞ്ഞ ജനുവരി ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് നടപ്പാക്കുന്നത്. അടുത്ത മാര്‍ച്ച് 31നുമുമ്പ് പല ഗഡുക്കളായി കുടിശ്ശിക കൊടുത്തുതീര്‍ക്കുമെന്നായിരുന്നു സര്‍ക്കാര്‍ നേരത്തേ പ്രഖ്യാപിച്ചത്. പെന്‍ഷന്‍കാര്‍ക്കും കുടിശ്ശിക ഒറ്റത്തവണയായി ലഭിക്കും.